Saturday, March 14, 2026
Homeഅമേരിക്കഫോർട്ട് വർഷത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി, പ്രതി അറസ്റ്റിൽ

ഫോർട്ട് വർഷത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി, പ്രതി അറസ്റ്റിൽ

-പി പി ചെറിയാൻ

ഫോർട്ട് വർത്ത്, ടെക്‌സാസ്: ഫോർട്ട് വർത്തിലെ ഒരു വീട്ടിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചത്. ശനിയാഴ്ച രാവിലെയാണ് യുവതിയെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ യുവതിക്കൊപ്പ താമസിച്ചിരുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാവിലെ 7:30-ഓടെയാണ്സംഭവത്തെക്കുറിച്ച് പോലീസിന് ലഭിച്ചത്.
യെഗർ സ്ട്രീറ്റിലെ സംഭവസ്ഥലത്ത് പോലീസ് എത്തിയപ്പോൾ, കിടക്കയിൽ തലയ്ക്കും ശരീരത്തിൻ്റെ മുകൾഭാഗത്തും വെടിയേറ്റ നിലയിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

യുവതിയോടൊപ്പം താത്കാലികമായി താമസിച്ചിരുന്ന ഒരാളാണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞു. തുടർന്ന്, പടിഞ്ഞാറൻ-മധ്യ ടെക്സാസിൽ വെച്ച് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇരയുടെയോ പ്രതിയുടെയോ പേര് പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.ഇവർ തമ്മിലുള്ള ബന്ധം എന്താണെന്ന് വ്യക്തമല്ല.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com