Saturday, March 14, 2026
Homeഅമേരിക്കവീടിനുള്ളിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച 2 കവർച്ചക്കാരെ വീട്ടുടമസ്ഥർ വെടിവെച്ചു കൊലപ്പെടുത്തി

വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച 2 കവർച്ചക്കാരെ വീട്ടുടമസ്ഥർ വെടിവെച്ചു കൊലപ്പെടുത്തി

-പി പി ചെറിയാൻ

ഹൂസ്റ്റൺ : തെക്കുകിഴക്കൻ ഹൂസ്റ്റണിൽ നടന്ന കവർച്ചാശ്രമത്തിൽ 2 കവർച്ചക്കാർക്ക് വെടിയേറ്റു, കൊല്ലപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ടെത്തിയ സംഘമാണ് കവർച്ചക്ക് ശ്രമിച്ചത്. വെടിവെപ്പിൽ വീട്ടുടമസ്ഥർക്ക് പരിക്കില്ല.

ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്‌മെൻ്റാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ ബെൽനോളിന്റെ 4800 ബ്ലോക്കിലാണ് സംഭവം. അറസ്റ്റ് വാറണ്ടുണ്ടെന്ന് പറഞ്ഞ് രണ്ട് പേർ വീട്ടിലെത്തി. അവർ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും, സ്കീ മാസ്കും, കഴുത്തിൽ ബാഡ്ജും ധരിച്ചിരുന്നു.

വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചതോടെ വീട്ടുടമസ്ഥർ തിരികെ വെടിവെച്ചു. ആക്രമണത്തിൽ രണ്ട് പ്രതികളും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വീട്ടിൽ ഒരു കുട്ടിയുണ്ടായിരുന്നുവെങ്കിലും കുട്ടി സുരക്ഷിതനാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com