Monday, March 9, 2026
Homeകേരളംതാല്‍കാലിക വി സി നിയമനം: ​ഗവർണർക്ക് തിരിച്ചടി, സുപ്രീം കോടതി അപ്പീൽ തള്ളി

താല്‍കാലിക വി സി നിയമനം: ​ഗവർണർക്ക് തിരിച്ചടി, സുപ്രീം കോടതി അപ്പീൽ തള്ളി

താല്‍ക്കാലിക വിസി നിയമന കേസില്‍ ഗവര്‍ണര്‍ക്ക് സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി. സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അവകാശം ആര്‍ക്കാണ് ഉള്ളതെന്ന് ചോദിച്ച സുപ്രീംകോടതി, സെര്‍ച്ച് കമ്മിറ്റിയെ സുപ്രീംകോടതി തീരുമാനിക്കുമെന്നും അറിയിച്ചു.

സർവകലാശാല ചട്ടം വായിച്ച് കേൾപ്പിച്ച കോടതി, ​ഗവർണർ ചട്ടങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടു. ​ഗവർണർ രൂപീകരിച്ച ബദൽ സെർച്ച് കമ്മിറ്റിയാണ് വിസി നിയമത്തിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന വാദവും കോടതി അം​ഗീകരിച്ചു.

വ്യാഴാഴ്ച കേസ് അടിയന്തരമായി വീണ്ടും പരി​ഗണിക്കുമെന്ന് അറിയിച്ച ജെ ബി പർദ്ദിവാല അധ്യക്ഷനായ ഡിവിഷൻ ബെഞ്ച്, ​ഗവർണർക്ക് വേണ്ടി ഹാജരാജ അറ്റോണി ജനറലിന്റെ വാദങ്ങൾ തള്ളി.

സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍ക്കാരും ഗവര്‍ണറും 4 പേരുകള്‍ വച്ച് നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. സെര്‍ച്ച് കമ്മിറ്റിയുടെ അഭിപ്രായത്തിന് മുകളില്‍ ചാന്‍സിലര്‍ക്ക് ഇടപെടാന്‍ കഴിയില്ല. താല്‍ക്കാലിക വിസി നിയമന കേസ് പരിഗണിക്കുന്നതിനിടയിലാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.

സുപ്രീംകോടതി നിർദേശം മറികടന്നും ചട്ടം ലംഘിച്ചും ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ താൽക്കാലിക വിസിമാർക്ക്‌ പുനർനിയമനം നൽകിയ ഗവർണറുടെ വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ സംസ്ഥാന സർക്കാർ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ.

ഡോ. സിസ തോമസിനു ഡിജിറ്റൽ സർവകലാശാലയിലും കെ ശിവപ്രസാദിനു സാങ്കേതിക സർവകലാശാലയിലും താൽക്കാലിക വിസിമാരായി ആറുമാസത്തേക്കുകൂടി പുനർനിയമനം നൽകി ആഗസ്‌ത്‌ ഒന്നിനാണ്‌ വിജ്ഞാപനമിറക്കിയത്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com