Thursday, December 11, 2025
Homeകേരളംനിര്‍മാതാക്കളുടെ സംഘടനാ തിരഞ്ഞെടുപ്പ്: സാന്ദ്രാ തോമസിന് തിരിച്ചടി, ഹര്‍ജി കോടതി തള്ളി

നിര്‍മാതാക്കളുടെ സംഘടനാ തിരഞ്ഞെടുപ്പ്: സാന്ദ്രാ തോമസിന് തിരിച്ചടി, ഹര്‍ജി കോടതി തള്ളി

കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പത്രിക തള്ളിയതിനെതിരായ നിർമാതാവ് സാന്ദ്ര തോമസിന്‍റെ ഹർജി തള്ളി. എറണാകുളം സബ് കോടതിയാണ് ഹർജി തള്ളിയത്. ഹർജിയിൽ നേരത്തെ വാദം പൂര്‍ത്തിയായിരുന്നു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി സാന്ദ്ര സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക വരണാധികാരി തള്ളിയിരുന്നു. ബൈലോ പ്രകാരം നിര്‍ദേശിക്കുന്ന യോഗ്യതയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വരണാധികാരി സാന്ദ്രയുടെ പത്രിക തള്ളിയത്.

സാന്ദ്ര തോമസിന്റെ മൂന്നു ഹർജിയും തള്ളിയതായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി രാകേഷ് പറഞ്ഞു. സാന്ദ്ര ഉന്നയിച്ച കാര്യങ്ങൾ വ്യാജമെന്ന് തെളിഞ്ഞതായും അദ്ദേഹം പ്രതികരിച്ചു.

ബൈലോ പ്രകാരമാണ് കാര്യങ്ങൾ മുന്നോട്ടു പോയതെന്ന് വ്യക്തമായെന്ന് ജി സുരേഷ് കുമാർ പറഞ്ഞു. കോടതി കള്ളം പറഞ്ഞതാണെന്ന് സാന്ദ്ര ഇനി പറയുമോയെന്ന് ലിസ്റ്റിൻ സ്റ്റീഫൻ ചോദിച്ചു. ആരോപണങ്ങൾക്കു പിന്നിൽ സാന്ദ്രയുടെ അസഹിഷ്ണുതയാണെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

എന്നാല്‍ അസോസിയേഷന്‍റെ പ്രധാന സ്ഥാനങ്ങളിലേക്ക് മത്സരിക്കണമെങ്കില്‍ സ്ഥിരാംഗമാവുകയും മൂന്ന് സിനിമകളുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റും വേണമെന്നാണ് വ്യവസ്ഥയെന്നും ഈ യോഗ്യത തനിക്കുണ്ടെന്നുമാണ് സാന്ദ്രയുടെ വാദം.

നാളെയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹി തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. കോടതി ഉത്തരവിനനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താനാണ് വരണാധികാരിയുടെ തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com