Logo Below Image
Friday, May 30, 2025
Logo Below Image
Homeകേരളംപോക്സോ കേസ്: നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ലുക്കൗട്ട് നോട്ടീസ്

പോക്സോ കേസ്: നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ലുക്കൗട്ട് നോട്ടീസ്

കോഴിക്കോട് :- കഴിഞ്ഞയാഴ്ച നടന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. നേരത്തേ കോഴിക്കോട് സെഷന്‍സ് കോടതിയും ജാമ്യാപേക്ഷ തള്ളി. ഇതോടെയാണ് നടന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.

കോഴിക്കോട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് നടനെതിരെ പോക്സോ കേസ് ചുമത്തിയത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കസബ പൊലീസ് നടനെതിരെ കേസെടുത്തത്.

കുടുംബ തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്നായിരുന്നു അമ്മ നൽകിയ പരാതി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കുട്ടിയിൽ നിന്ന് മൊഴിയെടുത്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ