Saturday, March 14, 2026
Homeഅമേരിക്കഫാ. ജോസ് കണ്ടത്തിക്കുടിയുടെ പൊതുദർശനം ജനുവരി 2, 3 തീയതികളിൽ; സംസ്കാരം 4 -)o തീയതി...

ഫാ. ജോസ് കണ്ടത്തിക്കുടിയുടെ പൊതുദർശനം ജനുവരി 2, 3 തീയതികളിൽ; സംസ്കാരം 4 -)o തീയതി ശനിയാഴ്ച

ഷോളി കുമ്പിളുവേലി

ന്യൂയോർക്ക്: കഴിഞ്ഞദിവസം അന്തരിച്ച സിറോ മലബാർ സഭയിലെ സീനിയർ വൈദികനും, ബ്രോങ്ക്സ് സെയിന്റ് തോമസ് സിറോ മലബാർ ഇടവകയുടെ സ്‌ഥാപക വികാരിയുമായ റവ. ഫാ. ജോസ് കണ്ടത്തിക്കുടിയുടെ പൊതുദർശനം 2025 ജനുവരി 2, 3 (വ്യാഴം, വെള്ളി), ദിവസങ്ങളിലും, സംസ്കാര ശുശ്രുഷകൾ ജനുവരി 4-)o തീയതി ശനിയാഴ്ച യും നടക്കും

ജനുവരി 2 -)o തീയതി വ്യാഴാഴ്ച വൈകുന്നേരം 4:30 മുതൽ 8:30 വരെ യോങ്കേഴ്സിലുള്ള ഫ്ലിൻ മെമ്മോറിയൽ ഫ്യൂണറൽ ഹോമിലും (1652 സെൻട്രൽ പാർക്ക് അവന്യൂ, യോങ്കേഴ്‌സ്, ന്യൂ യോർക്ക് – 10710), ജനുവരി 3-)o വെള്ളിയാഴ്ച വൈകുന്നേരം 3 മണിമുതൽ രാത്രി 9 മണിവരെ ബ്രോങ്ക്സ് സെൻറ് തോമസ് സിറോ മലബാർ ദേവാലയത്തിൽ (810 ഈസ്റ്റ് , 221 സ്ട്രീറ്റ്, ബ്രോങ്ക്സ്, ന്യൂയോർക്ക് , 10467) വച്ചും നടത്തുന്നതാണ്.

സംസ്കാര ശുശൂഷകൾ ജനുവരി 4-)o തീയതി ശനിയാഴ്ച രാവിലെ 8:30 ന് ബ്രോങ്ക്സ് സെൻറ് തോമസ് സിറോ മലബാർ ദേവാലയത്തിൽ ആരംഭിക്കും. തുടർന്ന് വൈറ്റ് പ്ലൈൻസിലുള്ള മൗണ്ട് കാൽവരി സെമിത്തേരിയിൽ സംസ്കാരം നടക്കും (575 ഹിൽസൈഡ് അവന്യൂ, വൈറ്റ് പ്ലെയിൻസ്‌, ന്യൂ യോർക്ക് – 10603)

സംസ്കാര ശുശ്രുഷകൾക്ക് ജോസച്ചന്റെ സ്വന്തം രൂപതയായ മാനന്തവാടി രൂപതയുടെ ബിഷപ്പ് മാർ ജോസ് പൊരുന്നേടം മുഖ്യ കാർമ്മികത്വം വഹിക്കും. കൂടാതെ, മറ്റു മെത്രാൻമാരും, നിരവധി വൈദികരും രണ്ടു ദിവസത്തെ പൊതുദർശനത്തിലും, സംസ്കാര ശുശ്രുഷക്കും കാർമ്മികത്വം വഹിക്കും.

ഒരു വൈദികൻറെ സംസ്‌കാര ശുശ്രുഷകൾ സിറോ മലബാർ ആരാധനാക്രമത്തിൽ അമേരിക്കയിൽ നടക്കുന്നത് ആദ്യമായണ്. രൂപത ബിഷപ്പ് മാർ ജോയ് ആലപ്പാട്ടാണ് സംസ്കാര ശുശ്രുഷകൾക്കു വേണ്ട ക്രമീകരങ്ങൾ നടത്തുന്നത്. മാർ ജോയ് ആലപ്പാട്ട്‌ തിങ്കളാഴ്ച ബ്രോങ്ക്സ് ഇടവക സന്ദർശിക്കുകയും ക്രമീകരണങ്ങൾ വിലയിരുത്തുകയും, ദേവാലയത്തിൽ പ്രത്യേക പ്രാർഥനകൾ നടത്തുകയും ചെയ്തു.

Wake Service :

1) Thursday, Jan 2, 2025 : 4:30 PM to 8:30 PM – Flynn Memorial Funeral Home ,

1652 Central Park Ave, Yonkers 10710

2) Friday, Jan 3, 2025 : 3:00 PM to 9 PM – St. Thomas Syro Malabar Forane Church

810 East, 221 Street, Bronx , NY 10467

 

Funeral Service: Saturday, Jan 4, 2025 : 8:30 AM starts at St. Thomas Syro Malabar Catholic Church, Bronx,

Interment at Mount Calvary Cemetery, 575 Hillside Ave, White Plains 10603 around 12 noon

(അടുത്തുള്ള എയർപോർട്ടുകൾ : വൈറ്റ് പ്ലെയിൻസ്‌ , ലഗാഡിയ, ജോൺ എഫ് കെന്നഡി.)

 

Contact: Fr. Kuriakose Vadana – Vicar, STSMCC

Sholy Kumpiluvley : 914 330 6340 (General enquires)

Jojo Ozhukayil – 646 523 3710 (Transportation)

Shajimon Vadakkan – 914 752 1368 (Accommodation)

George Karottu = 347 542 2713 (Parking)

ഷോളി കുമ്പിളുവേലി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com