Friday, December 27, 2024
Homeകേരളംമാറ്റങ്ങളുമായി മോട്ടോർ വാഹന വകുപ്പ്: കേരളത്തില്‍ മേല്‍വിലാസമുള്ള ഒരാള്‍ക്ക് സംസ്ഥാനത്തെ ഏത് ആര്‍ടി ഓഫീസിലും വാഹനം...

മാറ്റങ്ങളുമായി മോട്ടോർ വാഹന വകുപ്പ്: കേരളത്തില്‍ മേല്‍വിലാസമുള്ള ഒരാള്‍ക്ക് സംസ്ഥാനത്തെ ഏത് ആര്‍ടി ഓഫീസിലും വാഹനം രജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം: പുതിയതായി വാഹനം വാങ്ങുന്നവർക്ക് ഗുണകരമായ പുതിയ തീരുമാനവുമായി മോട്ടോർ വാഹന വകുപ്പ്. കേരളത്തില്‍ മേല്‍വിലാസമുള്ള ഒരാള്‍ക്ക് സംസ്ഥാനത്തെ ഏത് ആര്‍ടി ഓഫീസിലും വാഹനം രജിസ്റ്റര്‍ ചെയ്യാം.

വാഹന ഉടമയുടെ ആർടിഒ ഓഫീസ് പരിധിയിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധനയാണ് മാറ്റിയത്.  സ്ഥിരമായ മേല്‍വിലാസം എന്ന ചട്ടത്തിനാണ് മോട്ടോര്‍ മോട്ടോര്‍ വാഹന വകുപ്പ് മാറ്റം വരുത്തിയിരിക്കുന്നത്.

പുതിയ ഉത്തരവനുസരിച്ച് സോഫ്റ്റ് വയറിൽ മാറ്റം വരുത്തും. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഗതാഗത കമ്മീഷണറുടെ നിർദ്ദേശം. നേരത്തേ സ്ഥിരമായ മേല്‍വിലാസമുള്ള മേഖലയിലെ ആര്‍ടി ഓഫീസില്‍ മാത്രമായിരുന്നു വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചിരുന്നത്.

പുതിയ മാറ്റത്തിലീടെ തിരുവനന്തപുരത്ത് അഡ്രസ് ഉള്ളയാൾക്ക് കാസർകോട് സീരിസിലോ, തിരിച്ച് കാസർകോട് ഉള്ളയാൾക്ക് തിരുവനന്തപുരം സീരിസിലോ വാഹനത്തിന് രജിസ്ട്രേഷൻ നടത്താൻ സാധിക്കും. ജോലികൾക്കും ബിസിനസിനുമൊക്കൊയായി ജില്ല മാറി താമസിക്കുന്നവർക്ക് പുതിയ തീരുമാനം ഏറെ ഗുണകരമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments