Saturday, November 16, 2024
Homeകേരളംപത്തനംതിട്ട :ഹോസ്റ്റലിന്റെ മുകളിൽനിന്ന് വീണ നഴ്സിങ് വിദ്യാർഥിനി മരിച്ചു

പത്തനംതിട്ട :ഹോസ്റ്റലിന്റെ മുകളിൽനിന്ന് വീണ നഴ്സിങ് വിദ്യാർഥിനി മരിച്ചു

പത്തനംതിട്ട :ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണു പരുക്കേറ്റ നഴ്സിങ് വിദ്യാർഥിനി മരിച്ചു.പത്തനംതിട്ട ചുട്ടിപ്പാറ ഗവ.നഴ്സിങ് കോളജിലെ 4ാം വർഷ വിദ്യാർഥിനി തിരുവനന്തപുരം അയിരൂർപാറ രാമപുരത്തുപൊയ്ക ശിവം വീട്ടിൽ സജീവ്, രാധാമണി ദമ്പതികളുടെ മകൾ അമ്മു സജീവ് (21) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ടാണു സംഭവം.പരുക്കേറ്റ വിദ്യാർഥിനിയെ അധ്യാപകരും സഹപാഠികളും പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു. കാലിനു സാരമായി പരുക്കേറ്റിരുന്നു.ഐസിയു ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിച്ചു. തുടർന്നു നടത്തിയ പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments