Thursday, October 17, 2024
Homeകേരളംയൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു: മൂന്നു താരങ്ങൾക്കെതിരെ പരാതി

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു: മൂന്നു താരങ്ങൾക്കെതിരെ പരാതി

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി.സംഭവത്തിൽ താരങ്ങളായ സ്വാസിക, ബീന ആന്റണി, ഭർത്താവ് മനോജ് എന്നിവർക്കെതിരെ കേസ്.

ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തത്. ബീന ആന്റണി ഒന്നാംപ്രതിയും, ഭർത്താവ് മനോജ് രണ്ടാം പ്രതിയും, സ്വാസിക മൂന്നാം പ്രതിയും ആണ്. പ്രമുഖ നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ വൈരാഗ്യത്തിൽ സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് പരാതി.

ബലാത്സംഗക്കേസിൽ നടൻ സിദ്ദീഖ് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകും. തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിലെ സിറ്റി കണ്ട്രോൾ റൂമിലാണ് ഹാജരാവുക. കഴിഞ്ഞ ദിവസം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായ സിദ്ദീഖിൽ നിന്ന് അന്വേഷണ സംഘം പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിരുന്നു. നടിക്കെതിരായി കൈയിലുണ്ടെന്ന് സിദ്ദീഖ് അവകാശപ്പെട്ടിരുന്ന വാട്സ്ആപ്പ് രേഖകൾ ഇന്ന് ഹാജരാക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന വിവര ശേഖരണത്തിൽ യുവനടിയുടെ പരാതിയിൽ പറയുന്ന കാര്യങ്ങളെ സിദ്ദീഖ് പൂർണമായി തള്ളി കളഞ്ഞിരുന്നു. തന്റെ ജീവിതത്തിൽ നടിയെ കണ്ടത് ഒരു തവണ മാത്രമാണെന്നും, അത് തിരുവനന്തപുരം നിള തിയേറ്ററിലെ സിനിമയുടെ പ്രിവ്യൂ ഷോയിൽ വെച്ചാണെന്നും അന്വേഷണ സംഘത്തോട് സിദ്ദീഖ് പറഞ്ഞിരുന്നു. സംഭവം നടന്നെന്ന് പരാതിയിൽ പറയുന്ന തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ വെച്ച് നടിയെ കണ്ടിട്ടില്ലെന്നും സിദ്ദീഖ് മൊഴി നൽകിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments