ന്യൂയോര്‍ക്ക്: ഫോമയുടെ എട്ടാമത് അന്തര്‍ദേശീയ കണ്‍വന്‍ഷന്റെ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാനായി ശ്രീ. തോമസ് കോശി, കോ-ചെയര്‍മാനായി ശ്രീ. ചാക്കോ കോയിത്തലേട്ട്, കമ്മിറ്റിയംഗങ്ങളായി ശ്രീ. ലൂക്കോസ് പൈനുങ്കല്‍, മേഴ്‌സി സാമുവല്‍, വില്‍സണ്‍ ഊഴത്തില്‍ എന്നിവരെ ഫോമാ ഭരണസമിതി തെരഞ്ഞെടുത്തു.
നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നായി (ചാരിറ്റി, വുമണ്‍ എംപവര്‍മെന്റ്, ബിസിനസ് എക്‌സലന്‍സ്, ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍, ഫോമാ ജോബ് വെല്‍ഡന്‍, ഫോമാ ബെസ്റ്റ് റീജിയന്‍, ഫോമാ ബെസ്റ്റ് അസോസിയേഷന്‍, ഫോമാ ബെസ്റ്റ് റീജിയന്‍ പ്രൊസഷന്‍, ഫോമാ ഷോര്‍ട്ട് സ്റ്റോറി വിജയികള്‍) തെരഞ്ഞെടുക്കപ്പെട്ടവരെ ആദരിക്കപ്പെടും.
ഫോമാ പ്രസിഡന്റ് ഡോ: ജേക്കബ് തോമസ്, ജനറല്‍ സെകക്രട്ടറി ഓജസ്സ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോ: ജയ്‌മോള്‍ ശ്രീധര്‍, ജോയിന്റ് ട്രഷറര്‍ ജയിംസ് ജോര്‍ജ്ജ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ കുഞ്ഞു മാലിയില്‍ എന്നിവര്‍ അവാര്‍ഡ് കമ്മിറ്റിക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിവരുന്നു.