ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിലെ ഇടവകകളെ പങ്കെടുപ്പിച്ചു കൊണ്ട് വര്ഷം തോറും നടത്തി വരാറുള്ള ബൈബിൾ ക്വിസ് മത്സരങ്ങൾ ഈ വർഷം സെന്റ് തോമസ് സിഎസ്ഐ ഗ്രേറ്റർ ഹുസ്റ്റൻ ദേവാലയത്തിൽ വെച്ച് ജൂൺ മാസം 23ന് ഞായറാഴ്ച 3 മണി മുതൽ 5 മണി വരെ നടത്തപെട്ടു.
പ്രസ്തുത മത്സരത്തിൽ ഒന്നാം സ്ഥാനം സെന്റ് ജെയിംസ് ക്നാനായ ഓർത്തഡോൿസ് ഇടവകയും, രണ്ടാം സ്ഥാനം സെന്റ് പീറ്റേഴ്‌സ് ആൻഡ് സെൻറ് പോൾസ് ഓർത്തഡോൿസ് ഇടവകയും , മുന്നാം സ്ഥാനം സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്ക ഇടവകയും നേടി. റവ ഫാ. ഡോ. ഐസക്ക് . ബി. പ്രകാശ്, റവ. ബിന്നി തോമസ് എന്നിവർ ക്വിസ് മാസ്റ്റർസ് ആയി പ്രവർത്തിച്ചു.
ഒന്നാം സ്ഥാനം നേടിയ ഇടവകയ്ക്ക് ജോയേൽ മാത്യു ചാമ്പ്യൻസ് മോർഗജ് ട്രോഫിയും , രണ്ടാം സ്ഥാനം നേടിയ ഇടവകയ്ക്കു റോബിൻ ആൻഡ് ഡോ. അന്ന ഫിലിപ്പ് സ്പോണ്സർ ട്രോഫിയും, മുന്നാം സ്ഥാനം നേടിയ ഇടവകയ്ക്കു ചെറു കാട്ടൂർ ഫാമിലി സ്പോണ്സർ ചെയ്ത ട്രോഫിയും സമ്മാനിച്ചു.
ക്വിസ് മത്സരത്തിന്റെ ഉദ്ഘാടനം റവ. ഫാ. ബിന്നി ഫിലിപ്പ് നിർവഹിച്ചു.
ഐ സിഇസിഎച് പ്രോഗ്രാം കോർഡിനേറ്റർ മിസ്സിസ് സിമ്മി തോമസ് , സ്വാഗത പ്രസംഗവും ഐ.സി.ഇ. സി. എച് . പിആർഓ ജോൺസൻ ഉമ്മൻ നന്ദി പ്രകാശനം ചെയ്തു. കമ്മറ്റി ഭാരവാഹികളായ. നൈനാൻ വീട്ടിനാൽ. എബ്രഹാം തോമസ് , ഡോ. അന്ന ഫിലിപ്പ് , എന്നിവർ നേതൃത്വം നൽകി. പത്തു ഇടവകകളിൽ നിന്നുള്ള ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.