ഫിലാഡൽഫിയ: ജൂലൈ 21 ഞായറാഴ്ച്ച സീറോമലബാർ കത്തോലിക്കാ കോൺഗ്രസിന്റെ (എസ്. എം. സി. സി.) രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 2024 സെപ്റ്റംബർ 27 മുതൽ 29 വരെ ദേശീയ തലത്തിൽ ഫിലാഡൽഫിയയിൽ നടക്കുന്ന സീറോമലബാർ കുടുംബസംഗമത്തിൻ്റെ രജിസ്റ്റ്രേഷൻ കിക്ക് ഓഫ് സൗത്ത് ജേഴ്സി, ബാൾട്ടിമോർ . എന്നിവിടങ്ങളിലെ സീറോമലബാർ ദേവാലയങ്ങളിൽ നിർവഹിക്കപ്പെട്ടു.
ബാൾട്ടിമോർ സെ. അൽഫോൻസാ ദേവാലയത്തിൽ ദിവ്യബലിക്കുശേഷം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ കൊടിയുയർത്തിയതിനെതുടർന്ന് നടന്ന കിക്ക് ഓഫ് ചടങ്ങിൽ കൈക്കാരന്മാരായ ബാബു തോമസ്, ജോഷി വടക്കൻ, സേവ്യർ കൊനതപ്പള്ളി, ആൽവിൻ ജോയി, കോർഡിനേറ്റർ ബെറ്റിന ഷാജു, ഫാമിലി കോൺഫറൻസ് ഫിലാഡൽഫിയ ടീമംഗങ്ങളായ ജോജോ കോട്ടൂർ, ഷാജി മിറ്റത്താനി, ജോർജ് വി. ജോർജ്, വിശ്വാസിസമൂഹം എന്നിവരുടെ സാന്നിദ്ധ്യത്തിൽ വികാരി റവ. ഫാ. റോബിൻ ചാക്കോ ഫാമിലി കോൺഫറൻസ് രജിസ്റ്റ്രേഷൻ ഉത്ഘാടനം ചെയ്തു.
സൗത്ത് ജേഴ്‌സി സെ. ജൂഡ് സിറോമലബാർ ദേവാലയത്തിൽ നടന്ന ഹൃസ്വമായ കിക്ക് ഓഫ് ചടങ്ങിൽ ജോണി മണവാളൻ, റോബി സേവ്യർ, കൈക്കാരൻ ജയ്‌സൺ കാലിയങ്കര എന്നിവരിൽനിന്നും രജിസ്ട്രേഷൻ സ്വീകരിച്ചുകൊണ്ട് വികാരി റവ. ഫാ. വിൻസൻ്റ് പങ്ങോല നിർവഹിച്ചു. കോൺഫറൻസ് ചെയർപേഴ്‌സൺ ജോർജ് മാത്യു സി.പി.എ., ജനറൽ സെക്രട്ടറി ജോസ് മാളേയ്ക്കൽ, രജിസ്ട്രേഷൻ കമ്മിറ്റി ചെയർപേഴ്സൺ സിബിച്ചൻ ചെമ്പ്ളായിൽ, റ്റിറ്റി ചെമ്പ്ളായിൽ, ത്രേസ്യാമ്മ മാത്യൂസ്, റീജിയണൽ കോർഡിനേറ്റർ അനീഷ് ജയിംസ് എന്നിവരും സംബന്ധിച്ചു. ചെയർപേഴ്സൺ ജോർജ് മാത്യു തൻ്റെ പ്രസംഗത്തിൽ ഇടവകയിലെ എല്ലാ വിശ്വാസികളെയും കുടുംബമേളയിലേക്കു സ്വാഗതം ചെയ്യുകയും, എല്ലാവരും നേരത്തെതന്നെ രജിസ്റ്റർ ചെയ്യേണ്ടതിൻറെ ആവശ്യകത ഊന്നിപ്പറയുകയും
ചെയ്തു.
രൂപതയുടെ നേതൃത്വത്തിൽ കൊവിഡ് മഹാമാരിക്കുശേഷം എല്ലാ സീറോമലബാർ ഇടവകകളെയും, മിഷനുകളെയും ഒന്നിപ്പിച്ച് ഫിലാഡൽഫിയയിൽ നടത്തപ്പെടുന്ന ഈ ദേശീയ കുടുംബസംഗമം അമേരിക്കയിലെ നസ്രാണികത്തോലിക്കരുടെ ഏറ്റവും വലിയ ഒത്തുചേരലായിരിക്കും. സീറോമലബാർ ദേശീയകുടുംബസംഗമത്തിനും, എസ്. എം.സി. രജതജൂബിലി ആഘോഷങ്ങൾക്കും, സഭാപിതാക്കന്മാരും, വൈദികരും, സന്യസ്തരും, അത്മായനേതാക്കളും, അമേരിക്കയിലെ എല്ലാ ഇടവകകളിൽനിന്നുമുള്ള കുടുംബങ്ങളും പങ്കെടുക്കും.
മൂന്നുദിവസത്തെ സമ്മേളനത്തോടനുബന്ധിച്ച് എല്ലാ ദിവസവും ആഘോഷമായ ദിവ്യബലി, യുവജനസമ്മേളനം, മിസ് സീറോമലബാർ മൽസരം, ലിറ്റർജിക്കൽ ക്വയർ ഫെസ്റ്റ്, വൈവിദ്ധ്യമാർന്ന കലാപരിപാടികൾ, നസ്രാണിതനിമയിലുള്ള പൈതൃകഘോഷയാത്ര, ബൈബിൾ സ്‌കിറ്റ്, വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകൾ/ചർച്ചാസമ്മേളനങ്ങൾ, വിവാഹജീവിതത്തിന്റെ 25/50 വർഷങ്ങൾ ആഘോഷിക്കുന്ന ജൂബിലി ദമ്പതിമാരെ ആദരിക്കൽ, മതാദ്ധ്യാപകസംഗമം, ബാങ്ക്വറ്റ്, വോളിബോൾ ടൂർണമെന്റ്, ഫിലാഡൽഫിയ സിറ്റി ടൂർ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
മൂന്നുദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കാൻ ഒരാൾക്ക് ഭക്ഷണമുൾപ്പെടെ 150 ഡോളറും, നാലുപേരടങ്ങിയ ഫാമിലിക്ക് 500 ഡോളറുമാണു രജിസ്ട്രേഷൻ ഫീസ്. ദൂരസ്ഥലങ്ങളിൽനിന്നെത്തുന്നവർക്ക് താമസത്തിനു സമീപസ്ഥങ്ങളായ ഹോട്ടലുകൾ കൂടാതെ ക്രമീകരിക്കുന്നതിനും സംഘാടകർ ശ്രമിക്കുന്നു. ആതിഥേയകുടുംബങ്ങളെ
കോൺഫറൻസിനു രജിസ്റ്റർ ചെയ്യുന്നതിനു ഓൺലൈൻ വഴിയുള്ള രജിസ്ട്രേഷൻ ആണ് ഏറ്റവും സ്വീകാര്യം. കോൺഫറൻസ് സംബന്ധിച്ച എല്ലാവിവരങ്ങളും ജൂബിലി വെബ്സൈറ്റിൽ ലഭ്യമാണ്. വെബ്സൈറ്റ്: www.smccjubilee.org
ചിക്കാഗൊ മാർത്തോമ്മാശ്ലീഹാ കത്തീഡ്രൽ, സോമർസെറ്റ് സെ. തോമസ്, ന്യൂയോർക്ക്/ ബ്രോങ്ക്‌സ് സെ. തോമസ് ദേവാലയങ്ങളിൽ ഇതിനോടകം നടന്ന കിക്ക് ഓഫുകളിൽ ധാരാളം കുടുംബങ്ങൾ രജിസ്റ്റർ ചെയ്‌തുകഴിഞ്ഞു. സീറ്റുകൾ പരിമിതമായതിനാൽ താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് വെബ്സൈറ്റുവഴി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിക്കുന്നു. വെബ്സൈറ്റുവഴി രജിസ്റ്റർ ചെയ്തശേഷം രജിസ്ട്രേഷൻ ഫീസ് വെബ്സൈറ്റിൽ പറയുംപ്രകാരം ഓൺലൈൻ പേമൻ്റായോ, smcc Philadelphia എന്നപേരിൽ ചെക്കായും അയക്കാവുന്നതാണ്. രജിസ്റ്റ്രേഷനുള്ള അവസാനതിയതി ആഗസ്റ്റ് 31.