കൊച്ചി: സംസ്ഥാനത്ത് മഞ്ഞൾ വിലയിൽ വർധന. കിലോയ്ക്ക് 200രൂപവരെചില്ലറവിപണിയില്‍ കൂടിയിട്ടുണ്ട്. മഞ്ഞളിന്റെ ഉത്പദനം കുറഞ്ഞതോടെ പുതിയ മഞ്ഞള്‍വരവ്കുറഞ്ഞതാണ് വില ഉയരാൻ കാരണമായത്. മാത്രമല്ല ചൂട് കൂടിയതും കൃഷിയെ പ്രതികൂലമായിബാധിച്ചിട്ടുണ്ട്.
വിലഇനിയുംകൂടിയേക്കുമെന്ന പ്രതീക്ഷയില്‍ ചില വ്യാപാരികളുംകര്‍ഷകരുംമഞ്ഞള്‍പൂഴ്ത്തിവയ്ക്കുന്നതുംവില ഉയരാന്‍ കാരണമായിട്ടുണ്ട്. ഏപ്രില്‍-മേയ്മാസങ്ങളിലാണ് സംസ്ഥാനത്ത് മഞ്ഞള്‍ വിളവെടുപ്പ് നടക്കുന്നത്.മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മഞ്ഞള്‍ലഭ്യതഇത്തവണ 30 ശതമാനത്തോളം കുറയുമെന്നാണ് വ്യാപാ രികള്‍ പറയുന്നത്.
കഴിഞ്ഞവര്‍ഷം ഈ കാലയളവില്‍ചില്ലറവിപണിയില്‍ മഞ്ഞളിന് കിലോയ്ക്ക് 100-120 രൂപയായിരുന്നു വില.
വിളവ് മോശമായാല്‍ മഞ്ഞളില്‍അടങ്ങിയിട്ടുള്ള കുര്‍കുമിന്റെ അളവ് കുറയാനുംസാധ്യതയുണ്ട്.വിദേശവിപണികളില്‍ കുര്‍കുമിന്‍ കൂടിയ മഞ്ഞളിനാണ്ആവശ്യക്കാര്‍. പാചകത്തിന് പുറമേ,മരുന്നിനുംസൗന്ദര്യവര്‍ധകവസ്തുക്കളിലുമാണ് പ്രധാനമായും മഞ്ഞള്‍ഉപയോഗിക്കുന്നത്.
രാജ്യത്ത് തെലങ്കാന, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്,ആന്ധ്രപ്രദേശ് എന്നിവയാണ് മഞ്ഞള്‍ ഉത്പാദനത്തില്‍മുന്നിലുള്ളആദ്യഅഞ്ച്സംസ്ഥാനങ്ങള്‍.
ഉത്പാദനത്തില്‍കേരളത്തിന് പതിമൂന്നാം സ്ഥാനമാണ്. ഏതാണ്ട് 7,300ടണ്ണാണ്കേരളത്തിന്റെസംഭാവന.അതേസമയം, ഇന്ത്യയാണ് മഞ്ഞള്‍ഉത്പാദനത്തിലും കയറ്റുമതിയിലും മുന്നിലുള്ളരാജ്യം.അമേരിക്കയാണ് ഇന്ത്യയുടെ പ്രധാനവിപണി.കൂടാതെ,ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യന്‍ മഞ്ഞളിന്റെ ആരാധകരാണ്.