പ്രിയപ്പെട്ട കൂട്ടുകാർക്ക് ഈ ഗാനം മറക്കുമോ എന്ന പംക്തിയിലേക്ക് സ്വാഗതം. ഇന്ന് നമ്മൾ കേൾക്കാൻ പോവുന്നത് ” സന്യാസിനി നിൻ പുണ്യാശ്രമത്തിൽ ഞാൻ “ എന്ന ഗാനമാണ്. മെലഡി ഗാനങ്ങളിൽ ഏറെ ഹൃദയസ്പർശിയായ ഒരു ഗാനമാണിത്.
1974-ൽ പുറത്തിറങ്ങിയ ‘രാജഹംസം’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. വയലാറിൻെ വരികൾക്ക് ജി. ദേവരാജൻ സംഗീതം നൽകി. കാപി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഗാനം പാടിയത് നമ്മുടെ ഗാനഗന്ധർവൻ യേശുദാസ്.
വരികളിൽ കവിയുടെ ആത്മാവിലെ നൊമ്പരങ്ങൾ തന്നെയാണ് പടർന്നൊഴുകിക്കിടക്കുന്നത്. കവി തൊട്ടു പൊള്ളിയ നൊമ്പരങ്ങൾ. ഏതൊരു എഴുത്തുകാരനും തൻറെ ആത്മാവിൻറെ അംശങ്ങൾ അറിയാതെതന്നെ തൂലികയിലേക്കൊഴുകിയെത്താറുണ്ട്. അന്നും ഇന്നും വേദികൾ പിടിച്ചടക്കിയ ഗാനം.
വളരെ ലളിതമധുരമായവാക്കുകൾ കൊണ്ട് എഴുതിയ ഈ ഗാനത്തിന് ഒരു മുഖവുമായുടെ ആവശ്യമില്ല. നമുക്ക് പാട്ടിന്റെ വരികളിലേക്ക് നേരിട്ടു തന്നെ വരാം
സന്യാസിനീ ഓ… ഓ…
സനാസിനീ നിൻ പുണ്യാശ്രമത്തിൽ
ഞാൻ
സന്ധ്യാപുഷ്‌പവുമായ് വന്നു
ആരും തുറക്കാത്ത പൂമുഖവാതിലിൽ
അന്യനെപ്പോലെ ഞാൻ നിന്നു
(സന്യാസിനീ)
നിന്റെ ദുഖാർദ്രമാം മൂകാശ്രുധാരയിൽ
എന്റെ സ്വപ്‌നങ്ങളലിഞ്ഞു
സഗദ്‌ഗദം എന്റെ മോഹങ്ങൾ മരിച്ചു
നിന്റെ മനസ്സിന്റെ തീക്കനൽ കണ്ണിൽ
വീണെന്റെയീ പൂക്കൾ കരിഞ്ഞു
രാത്രി പകലിനോടെന്നപോലെ
യാത്ര ചോദിപ്പൂ ഞാൻ
(സന്യാസിനീ)
നിന്റെ ഏകാന്തമാം ഓർമ്മതൻ
വീഥിയിൽ
എന്നെയെന്നെങ്കിലും കാണും
ഒരിക്കൽ നീ എന്റെ കാൽപ്പാടുകൾ
കാണും
അന്നുമെന്നാത്മാവ് നിന്നോടു
മന്ത്രിക്കും
നിന്നെ ഞാൻ സ്‌നേഹിച്ചിരുന്നു
രാത്രി പകലിനോടെന്ന പോലെ
യാത്ര ചോദിപ്പൂ ഞാൻ
(സന്യാസിനീ)
പ്രാണന്റെ പ്രാണനായ പ്രിയപ്പെട്ടവളുടെ പുണ്യാശ്രമത്തിൽ സന്ധ്യപുഷ്പവുമായി ചെന്നിട്ട് കാനാണോ ഒന്ന് മിണ്ടാനോ പറ്റാതെ തിരിച്ചുപോരുമ്പോൾ വേദനയോടെ കവി പറയുന്നു:-
എന്നെങ്കിലുമൊരിക്കൽ നീ ഞാനിവിടെ വന്നുപോയ എന്റെ കൽപ്പാടുകൾ കാണും. അന്നും എന്റെ ആത്മാവ് നിന്നോട് മന്ത്രിക്കുന്നുണ്ടാവും നിന്നെ ഞാൻ സ്നേഹിച്ചിരുന്നു എന്ന്. അങ്ങിനെ തകർന്ന ഹൃദയവുമായി അയാൾ തിരിച്ചു പോവുകയാണ്.
നമുക്ക് ഈ ഗാനമൊന്ന് കേട്ടുനോക്കാം.
പാട്ട് എല്ലാവർക്കും ഇഷ്ടമായെന്ന് കരുതുന്നു. നിങ്ങളുടെ ഇഷ്ട്ഗാനങ്ങളുമായി അടുത്ത ആഴ്ച്ചയിൽ വീണ്ടും വരാം.
മലയാളിമനസ്സിന്റെ ഗാനശേഖരങ്ങളിലേക്ക് ഒരു പൊൻമുത്ത് കൂടി ചേർത്ത് വെക്കുന്നു.
സ്നേഹപൂർവ്വം