Thursday, December 26, 2024
Homeകേരളംവിധിയെഴുതാൻ ഇനി ഒരു നാൾ; പോളിംഗ് സാമഗ്രികൾ വിതരണം തുടങ്ങി.

വിധിയെഴുതാൻ ഇനി ഒരു നാൾ; പോളിംഗ് സാമഗ്രികൾ വിതരണം തുടങ്ങി.

കേരളം വിധിയെഴുതാൻ ഇനി ഒരു നാൾ. ഇന്ന് സ്ഥാനാർത്ഥികൾ‌ക്ക് നിശബ്ദ പ്രചാരണം നടത്തും. പോളിംഗ് സാമഗ്രികൾ വിതരണം തുടങ്ങി. 40 ദിവസം നീണ്ട പരസ്യ പ്രചരണത്തിന് ശേഷമാണ് സംസ്ഥാനം നിശബ്ദ പ്രചാരണത്തിലേക്ക് കടക്കുന്നത്. ഈ സമയത്ത് പൊതുയോഗങ്ങൾക്കോ പ്രകടനങ്ങൾക്കോ അനുമതിയില്ല. നിയമവിരുദ്ധമായി ആളുകൾ കൂട്ടം ചേർന്നാൽ ക്രിമിനൽ പ്രൊസീജ്യർ കോഡ് ചട്ടം 144 പ്രകാരമാണ് നടപടി സ്വീകരിക്കുകയെന്നു വരണാധികാരി അറിയിച്ചു.

നാളെ രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താൻ 2.77 കോടി വോട്ടർമാരാണുള്ളത്. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് എന്നീ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാരെയും അധിക സുരക്ഷയ്‌ക്ക് 62 കമ്പനി കേന്ദ്രസേനയെയും നിയോഗിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments