Thursday, December 26, 2024
Homeഅമേരിക്കശുഭദിനം – | 2024 | ഏപ്രിൽ 25 | വ്യാഴം ✍അർച്ചന കൃഷ്ണൻ

ശുഭദിനം – | 2024 | ഏപ്രിൽ 25 | വ്യാഴം ✍അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ

“ദൈവത്തെയല്ല കർമ്മത്തെ ഭയപ്പെടുക
ദൈവം ക്ഷമിക്കുന്നു, കർമ്മ ഫലത്തിൽ ക്ഷമയില്ല “

ശ്രീ ബുദ്ധൻ

ചില അപേക്ഷകൾ നിരസിക്കപ്പെടുന്നത് അവ അനാവശ്യമായതുകൊണ്ട് മാത്രമാകില്ല,അഭ്യർത്ഥനയിലെ പോരായ്മ കൊണ്ടുമാകാം. പ്രതികരിക്കുന്നവരുടെ കഴിവ്,അറിവ്,താല്പര്യം, ചോദിച്ച ആളോടുള്ള മനോഭാവം,പൊതു പ്രതികരണ ശൈലി തുടങ്ങിയ ഘടകങ്ങളെല്ലാം ആശ്രയിച്ചാണ് ഓരോ മറുപടിയും നൽകപ്പെടുന്നത്.

പരസ്പരം പെട്ടെന്ന് പ്രതികരിക്കണമെങ്കിൽ ചോദിക്കുന്നവർക്കും കേൾക്കുന്നവർക്കും ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഒരേ ഗൗരവം അനുഭവപ്പെടണം. അഹംബോധത്തിന് വെളിയിൽനിന്നു മാത്രമേ അഭ്യർത്ഥനകൾ രൂപപ്പെടുത്താനാവുകയുള്ളു.
അവകാശപ്പെട്ടതെല്ലാം തനിയെ വന്നുചേരുമെന്ന തെറ്റിദ്ധാരണ അപേക്ഷകർക്ക് ഭൂഷണമല്ല. നിരന്തര സമർദ്ദത്തിന്റെയും തുടർനടപടി ക്രമത്തിന്റെയും ബാക്കിപത്രമാണ് ഓരോ നേട്ടങ്ങളുടെയും പരിണിത ഫലം.

അഹങ്കാരത്തോടെയുള്ള ആഞ്ജകളെ എതിർക്കാം,നിഷേധിക്കാം. ആത്മാർത്ഥതയോടെയും നിഷ്കളങ്കതയൊടെയുമുള്ള ആവശ്യങ്ങളെങ്ങിനെ നിരാകരിക്കും. ചില ബന്ധങ്ങളും,ആവശ്യങ്ങളും തള്ളിക്കളയാൻ കഴിയുന്നില്ലെങ്കിൽ അതിന് ചില കാരണങ്ങളുണ്ട്. ബന്ധങ്ങളും,ആവശ്യക്കാരും അത്രയ്ക്ക് വേണ്ടപ്പെട്ടായാളാണ്,ആവശ്യത്തിന് അത്രയും പ്രാധാന്യമുണ്ട്,ആവശ്യപ്പെട്ട രീതിയിൽ ഒഴിവാക്കാനാകാത്ത ചില വികാരങ്ങളുണ്ട്. പിറകെ നടന്നു ചോദിക്കാനും ചോദ്യങ്ങളുടെ ആത്മാർഥതയെ തിരസ്ക്കരിക്കാതെ ആ ചോദ്യങ്ങളെ ബഹുമാനപൂർവം പരിഗണിക്കാനും കഴിയുന്നവരാണ് ബന്ധങ്ങളെ മനസ്സിലാക്കുന്നവർ.

എല്ലാവർക്കും ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments