Logo Below Image
Monday, January 13, 2025
Logo Below Image
Homeകഥ/കവിതആദമേ നീയാണു ശരി (കവിത) ✍ബേബി മാത്യു അടിമാലി

ആദമേ നീയാണു ശരി (കവിത) ✍ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

ആദമേ നീയാണന്നും ശരി
നീതന്നെയാണ് ഇന്നും ശരി
ആദവും ഹവ്വയുമെത്ര
ശ്രേഷ്ഠർ.
ആദിമാതാപിതാക്കൾ.

പ്രണയത്തിനായി
സ്വർഗ്ഗം ത്യജിച്ചവർ.
സ്നേഹത്തിനായി
സഹനം വരിച്ചവർ.
അരുതുകളെല്ലാം
അരുതെന്നു ചൊന്നവർ.
അദ്ധ്വാനശക്തിയിൽ
വിശ്വസിച്ചോർ.

രക്തം വിയർപ്പാക്കി
വേലചെയ്തോർ.
മക്കളെപ്പോറ്റി
വളർത്തിയവർ.
ആദ്യ കുടുംബം
സൃഷ്ടിച്ചവർ.
ആദ്യത്തെ
മാതപിതാക്കളായോർ

സ്നേഹമതെന്തെന്നു
കാണിച്ചുതന്നവർ.
ദൈവത്തിൻ മുന്നിലെ
ധിക്കാരികൾ.
മാനവർക്കെല്ലാം
മാർഗ്ഗദീപങ്ങളായ്.
സ്വത്വബോധത്തെ
തിരിച്ചറിഞ്ഞോർ .

ഓരോ മനുഷനുമോർ-
ക്കണമവരുടെ,
ത്യാഗോജ്ജ്വലമാം
ജീവിതത്തെ

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments