Friday, November 22, 2024
Homeഅമേരിക്കഫാ. സന്തോഷ് അധികാരത്തില്‍ നയിക്കുന്ന നോമ്പുകാലധ്യാനം വെള്ളിയാഴ്ച്ച മുതല്‍ ഫിലഡല്‍ഫിയയില്‍

ഫാ. സന്തോഷ് അധികാരത്തില്‍ നയിക്കുന്ന നോമ്പുകാലധ്യാനം വെള്ളിയാഴ്ച്ച മുതല്‍ ഫിലഡല്‍ഫിയയില്‍

ജോസ് മാളേയ്ക്കല്‍

ഫിലഡല്‍ഫിയ: സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാപള്ളിയിലെ നോമ്പുകാലധ്യാനം മാര്‍ച്ച് 8 വെള്ളിയാഴ്ച്ച വൈകുന്നേരം ആറുമണിക്ക് ആരംഭിച്ച് ഞായറാഴ്ച്ച മൂന്നരക്ക് അവസാനിക്കും. ജനപ്രിയ ടെലിവിഷന്‍ ചാനലുകളിലൂടെയുള്ള വചനപ്രഘോഷണത്തിലൂടെ അനേകായിരങ്ങളൂടെ മനസില്‍ ഇടം നേടിയിട്ടുള്ള കപ്പുച്ചിന്‍ സഭാംഗമായ റവ. ഫാ. സന്തോഷ് അധികാരത്തില്‍ ഛഎങ ഇമു ആണ് ധ്യാനം നയിക്കുന്നത്. മുതിര്‍ന്നവര്‍ക്കും, യുവാക്കള്‍ക്കും, മതബോധനസ്‌കൂള്‍ കുട്ടികള്‍ക്കും സമാന്തരമായി വ്യത്യസ്ത ട്രാക്കുകളിലായിട്ടാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

മുതിര്‍ന്നവര്‍ക്ക് മലയാളത്തിലുള്ള മൂന്നുദിവസത്തെ ധ്യാനം ഫാ. സന്തോഷ് നയിക്കും. മാര്‍ച്ച് 8 വെള്ളിയാഴ്ച്ച ആറുമണിക്ക് വി. കുര്‍ബാനയോടുകൂടി ധ്യാനം ആരംഭിക്കും. വചനസന്ദേശം, കുരിശിന്റെ വഴി എന്നിവയാണ് വെള്ളിയാഴ്ച്ചയിലെ പരിപാടികള്‍. ഒന്‍പതു മണിക്ക് സമാപനം.

മാര്‍ച്ച് 9 ശനിയാഴ്ച്ച രാവിലെ ഒന്‍പതു മണിക്ക് വിശുദ്ധ കുര്‍ബാനയോടുകൂടി രണ്ടാം ദിവസത്തെ ധ്യാനം ആരംഭിക്കും. വചനസന്ദേശം, കുമ്പസാരം, ആരാധന എന്നിവയായിരിക്കും ശനിയാഴ്ച്ചത്തെ പ്രാര്‍ത്ഥനാശുശ്രൂഷകള്‍. ഉച്ചക്ക് 12:30 മുതല്‍ വൈകുന്നേരം 3:30 വരെ കുമ്പസാരിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. നാലുമണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ അന്നത്തെ ശുശ്രൂഷ അവസാനിക്കും.

മാര്‍ച്ച് 10 ഞായറാഴ്ച്ച രാവിലെ ഒമ്പതിനുള്ള വിശുദ്ധകുര്‍ബാനയോടെ മൂന്നാം ദിവസത്തെ ധ്യാനശുശ്രൂഷകള്‍ ആരംഭിക്കും. ദിവ്യകാരുണ്യ ആരാധനയെതുടര്‍ന്ന് 3:30 ന് ധ്യാനം സമാപിക്കും.

സി.സി.ഡി. കുട്ടികള്‍ക്കുള്ള ഇംഗ്ലീഷ് ധ്യാനം ശനിയാഴ്ച്ചയും, ഞായറാഴ്ചയും മാത്രമായിരിക്കും നടത്തപ്പെടുക. കിന്റര്‍ഗാര്‍ട്ടന്‍, എലമെന്ററി, മിഡില്‍സ്‌കൂള്‍, ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് വിവിധ ട്രാക്കുകളിലായി ധ്യാനശുശ്രൂഷ ക്രമീകരിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായി ശനിയാഴ്ച്ച രാവിലെ 11 മണിക്ക് ഇംഗ്ലീഷില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും

കോളജ് തലത്തില്‍ യുവജനങ്ങള്‍ക്കുള്ള ഇംഗ്ലീഷ് ധ്യാനം മാര്‍ച്ച് 9 ശനിയാഴ്ച്ച രാവിലെ 10 മണിമുതല്‍ വൈകിട്ട് ഏഴുമണിവരെ മാത്രമായിരിക്കും. ശുശ്രൂഷകള്‍ നയിക്കുന്നത് റെബേക്കാ വയലുങ്കല്‍, സ്റ്റെന്‍സി സ്റ്റീഫന്‍ എന്നിവര്‍.

ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ ലഘുഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. വാര്‍ഷികധ്യാനത്തില്‍ പങ്കെടുത്ത് നോമ്പുകാലം ആത്മീയ ചൈതന്യത്തില്‍ വളരാന്‍ എല്ലാ വിശ്വാസികളെയും ഇടവക വികാരി റവ. ഫാ. ജോര്‍ജ് ദാനവേലിലും, കൈക്കാരന്മാരായ ജോജി ചെറുവേലില്‍, ജോസ് തോമസ്, പോളച്ചന്‍ വറീദ്, സജി സെബാസ്റ്റ്യന്‍, ജെറി കുരുവിള, പാരീഷ് സെക്രട്ടറി ടോം പാറ്റാനിയില്‍ എന്നിവരും ക്ഷണിക്കുന്നു.

ജോസ് മാളേയ്ക്കല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments