Logo Below Image
Saturday, July 12, 2025
Logo Below Image
Homeകേരളംറേഷൻ വ്യാപാരികൾക്ക് ഡീലർ കമ്മീഷനായി 14.11 കോടി രൂപ അനുവദിച്ചു.

റേഷൻ വ്യാപാരികൾക്ക് ഡീലർ കമ്മീഷനായി 14.11 കോടി രൂപ അനുവദിച്ചു.

റേഷൻ വ്യാപാരികൾക്ക് ഡീലർ കമ്മീഷനായി 14.11 കോടി രൂപ അനുവദിച്ചു.ജനുവരിയിലെ ഡീലർ കമീഷൻ വിതരണത്തിനായി തുക വിനിയോഗിക്കും. പദ്ധതിക്കുള്ള സംസ്ഥാന വിഹിതം ഉയർത്തിയാണ്‌ പണം ലഭ്യമാക്കിയത്‌.

റേഷൻ വിതരണവുമായി ബന്ധപ്പെട്ട്‌ നെല്ല്‌ സംഭരണത്തിന്റെ താങ്ങുവിലയും റേഷൻ വ്യാപാരികളുടെ കമീഷനും ചരക്ക്‌ നീക്കത്തിന്റെ കൂലിയും കൈകാര്യ ചെലവുമടക്കം 1100 കോടി രൂപ കേന്ദ്ര സർക്കാർ കുടിശിക ആക്കിയിരിക്കുകയാണ്‌.

ഈ സാഹചര്യത്തിൽ റേഷൻ വ്യാപാരി കമീഷൻ മുടങ്ങാതിരിക്കാനാണ്‌ സംസ്ഥാന സർക്കാർ അധിക വിഹിതം അനുവദിച്ചത്‌. എന്ന് കെ എൻ ബാലഗോപാൽ
ധനകാര്യ വകുപ്പ് മന്ത്രി അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ