പത്തനംതിട്ട –കോന്നി കുളത്തുമൺ ജനവാസ മേഖലയോട് ചേർന്ന പ്രദേശത്ത് കടുവയെ കണ്ടതായി പ്രദേശവാസികൾ. താമരപ്പള്ളി നന്ദിയാട്ട് റോഡിൽ പാലാക്കുഴി ഭാഗത്താണ് ഇന്നലെ വൈകിട്ട് 5.30ന് കടുവയെ കണ്ടത്. അഭിത് ഭവൻ അജി കുമാറും മകൻ അഭിത്തുമാണ് വീടിനു സമീപത്ത് കല്ലേലി ഹാരിസൺ എസ്റ്റേറ്റ് പാറക്കുളം ഭാഗത്ത് കടുവ കിടക്കുന്നത് ആദ്യം കാണുന്നത് എന്ന് നാട്ടുകാരെ അറിയിച്ചത് .
ഇവരുടെ കാണാതായ പശുവിനെ സമീപത്ത് എല്ലാം തിരയുന്നതിനിടെയാണ് കടുവയെ കണ്ടത്.തുടർന്ന് കടുവ വലിയ ശബ്ദം ഉണ്ടാക്കി പറയുടെ മുകളിലേക്ക് മാറി അവിടെ തുടർന്നു. ഇവർ ഓടി മാറി.പിന്നീട് സമീപവാസി അമ്പിളി വർഗീസും അജിയും,പ്രദേശവാസികളും ചേർന്ന് ഇവിടെ എത്തി.ഇവരും പറയ്ക്ക് മുകൾ ഭാഗത്ത് കടുവയെ കാണുകയും ചെയ്തു എന്ന് വനപാലകരോട് പറഞ്ഞു .
പിന്നീട് വലിയ ശബ്ദം ഉണ്ടാക്കിയാണ് കടുവയെ ഓടി മറഞ്ഞത് . ഇവർ അറിയിച്ചതനുസരിച്ച് പാടം ഫോറ സ്‌റ്റ് സ്‌റ്റേഷനിൽ നിന്ന് ഡപ്യൂട്ടി റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ വനപാലക സംഘം സ്‌ഥലത്തെത്തി പരിശോധന നടത്തി. കാൽപാടുകൾ കണ്ട് കടുവയാണെന്ന് സ്‌ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പശുവിനായി തെരച്ചിൽ ആരംഭിച്ചിട്ട് ഉണ്ട്.വനവും,ജനവാസ മേഖലയിലും തമ്മിൽ വേർതിരിക്കുന്ന ഇവിടെ യാതൊരു സുരക്ഷയും ഇല്ലെന്നും പ്രദേശവാസികളായ തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം തരണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം