Thursday, December 26, 2024
Homeകായികംശശാങ്ക് സിംഗിന്റെ കൗണ്ടര്‍ പഞ്ച്; ഗുജറാത്തിനെതിരെ പഞ്ചാബിന് അവിശ്വസനീയ ജയം.

ശശാങ്ക് സിംഗിന്റെ കൗണ്ടര്‍ പഞ്ച്; ഗുജറാത്തിനെതിരെ പഞ്ചാബിന് അവിശ്വസനീയ ജയം.

ഐപിഎല്ലില്‍ ഗുജറാത്തിനെതിരെ പഞ്ചാബ് കിംഗിസിന് അവിശ്വസനീയ ജയം. ഗുജറാത്ത് ടൈറ്റന്‍സ് ഉയര്‍ത്തിയ 200 എന്ന വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കേ മറികടന്ന പഞ്ചാബ് ശരിക്കും ആരാധകര്‍ക്ക് ആവേശജയമാണ് സമ്മാനിച്ചത്. ഒരു ഘട്ടത്തില്‍ വിജയപ്രതീക്ഷയറ്റ് നിന്ന പഞ്ചാബിന് ശശാങ്ക് സിംഗിന്റെ കൗണ്ടര്‍ പഞ്ചാണ് മുതല്‍ക്കൂട്ടായത്. അശുതോഷിന്റെ ഗംഭീര ഇന്നിംഗ്‌സും പഞ്ചാബിന് കരുത്തേകി. പഞ്ചാബിന്റെ സീസണിലെ രണ്ടാമത്തെ ജയമാണിത്.

ടോസ് നേടിയ പഞ്ചാബ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിപരുന്നു. ഓപ്പണിംഗില്‍ ഇറങ്ങിയ ശിഖര്‍ ധവാന് ഒരു റണ്‍സെടുത്ത് പുറത്താകേണ്ടി വന്നു. 22 റണ്‍സെടുത്ത് ബെയര്‍‌സ്റ്റോയും 35 റണ്‍സെടുത്ത് പ്രബ്ശിമ്രനും 15 റണ്‍സെടുത്ത് സിക്കന്ദര്‍ റാസയും പുറത്തായതോടെ പഞ്ചാബിന് ഇന്ന് ദൗര്‍ഭാഗ്യമാണെന്ന് പലരും കരുതി. എന്നിരിക്കിലും ശശാങ്കിന്റേയും അശുതോഷിന്റേയും റണ്‍ വേട്ട പഞ്ചാബിനെ വിജയത്തിലെത്തിച്ചു.

ഗുജറാത്തിന്റെ ഇന്നിംഗ്‌സ് മുഴുവന്‍ നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ ആധിപത്യത്തെ കേന്ദ്രീകരിച്ചായിരുന്നു. അര്‍ധ സെഞ്ച്വറി നേടി ഗില്‍ തകര്‍ത്തടിച്ചുകൊണ്ടിരുന്നപ്പോള്‍ ബൗളര്‍മാര്‍ കാഴ്ചക്കാരായി. കെയ്ന്‍ വില്യംസണ്‍ 22 പന്തില്‍ നിന്നും 26 റണ്‍സും സായ് സുദര്‍ശന്‍ 19 പന്തില്‍ നിന്ന് 33 റണ്‍സും നേടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments