Friday, March 13, 2026
Homeകേരളംകോതമം​ഗലത്ത് ഫുട്ബോൾ ടൂർണമെന്റിനിടെ ​ഗ്യാലറി തകർന്നു വീണ് നിരവധി പേർക്ക് പരിക്കേറ്റു

കോതമം​ഗലത്ത് ഫുട്ബോൾ ടൂർണമെന്റിനിടെ ​ഗ്യാലറി തകർന്നു വീണ് നിരവധി പേർക്ക് പരിക്കേറ്റു

കൊച്ചി: കോതമം​ഗലത്ത് ഫുട്ബോൾ ടൂർണമെന്റിന് താൽക്കാലികമായി നിർമിച്ച ​ഗ്യാലറി തകർന്നുവീണ് നിരവധിപേർക്ക് പരിക്ക്. പല്ലാരിമംഗലത്ത് അടിവാട് ഹീറോ യങ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വന്നിരുന്ന അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ ദിവസമായ ഞായറാഴ്ചയായിരുന്നു അപകടം.

ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ അമ്പതോളം പേരെ കോതമംഗലത്തെ വിവിധ ആശുപത്രികളിലും ആലുവ രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയ്‌ക്ക് പരിക്കേറ്റ 2 പേരുടെ നില ​ഗുരുതരമായി തുടരുന്നു. അവധി ദിവസമായതിനാൽ മത്സരം കാണുന്നതിനായി നിരവധിപേർ എത്തിയിരുന്നു. കൂടുതൽ പേർ താല്ക്കാലികമായി നിർമിച്ച ​ഗ്യാലറിയിൽ കയറിയതാണ് തകരാൻ കാരണം.

ഗ്രൗണ്ടിന്റെ പടിഞ്ഞാറുവശത്ത് ഇരുമ്പും തടിയും ഉപയോഗിച്ച് നിർമിച്ചാണ് ഗ്യാലറി നിർമിച്ചത്. ഇത്, ഫൈനൽ തുടങ്ങുന്നതിന് തൊട്ടുമുൻപ്‌ രാത്രി പത്തുമണിയോടെ തകരുകയായിരുന്നു. പൊലീസും അ​ഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർ‌ത്തനങ്ങൾ നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com