Tuesday, March 10, 2026
Homeകേരളംടി പി വധക്കേസ് പ്രതി കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

ടി പി വധക്കേസ് പ്രതി കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

ടി പി വധക്കേസ് പ്രതി കൊടി സുനിയെ ജയിൽ മാറ്റി. തവനൂർ സെൻട്രൽ ജയിലിലേക്കാണ് മാറ്റിയത്.കോടതി പരിസരത്തെ പരസ്യ മദ്യപാനം ഉൾപ്പടെ പുറത്തുവന്ന പശ്ചാത്തലത്തിലാണ് നടപടി. പരസ്യ മദ്യപാനത്തിൽ കൊടി സുനിക്കെതിരെ തലശേരി പൊലീസ് കേസെടുത്തിരുന്നു. കൊടി സുനി ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് കേസെടുത്തത്.

മാഹി ഇരട്ടക്കൊലപാതക കേസിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ ആയിരുന്നു കൊടി സുനി പൊലീസുകാർ നോക്കിനിൽക്കെ മദ്യപിച്ചത്. പൊലീസ് കാവലിരിക്കെയുള്ള ഈ മദ്യപാനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്.

തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്തു വെച്ചായിരുന്നു പരസ്യ മദ്യപാനം. കോടതിയിൽ നിന്ന് മടങ്ങുമ്പോഴാണ് കുറ്റവാളികൾക്ക് മദ്യവുമായി സുഹൃത്തുക്കളെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുക്കാത്തത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com