Monday, December 30, 2024
Homeകേരളംട്രഷർ ഹണ്ട് മോഡലിൽ എം.ഡി.എം.എ വിൽപന; രണ്ട് യുവാക്കൾ പിടിയിൽ, ലഹരിമരുന്ന് കണ്ടെടുത്തു.

ട്രഷർ ഹണ്ട് മോഡലിൽ എം.ഡി.എം.എ വിൽപന; രണ്ട് യുവാക്കൾ പിടിയിൽ, ലഹരിമരുന്ന് കണ്ടെടുത്തു.

കണ്ണൂർ: ട്രഷര്‍ ഹണ്ട് മോഡലില്‍ എം.ഡി.എം.എ വില്‍പന നടത്തിയ രണ്ട് യുവാക്കള്‍ കണ്ണൂരില്‍ പിടിയില്‍. പയ്യന്നൂര്‍ സ്വദേശി മുഹമ്മദ് മഷൂദ്(24), തളിപ്പറമ്പ് സ്വദേശി മുഹമ്മദ് ആസാദ്(27) എന്നിവരാണ് പിടിയിലായത്. 207 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്നും എക്സൈസ് കണ്ടെടുത്തു.

എം.ഡി.എം.എ ഒളിപ്പിച്ച് വെച്ച് സ്ഥലത്തിന്റെ ഫോട്ടോ ഇടപാടുകാർക്ക് അയച്ചു കൊടുക്കുന്നതാണ് ഇവരുടെ രീതി. തുടർന്ന്, മൊബൈൽ ഫോൺ എയർപ്ലേൻ മോഡിലാക്കുന്നതോടെ ഇവരുടെ ലൊക്കേഷൻ അധികൃതർക്ക് ലഭ്യമാകില്ലെന്ന് കരുതിയാണ് പ്രതികൾ ഈ രീതിയിൽ വിൽപന നടത്തുന്നത്. ലഹരിമരുന്ന് ഇടപാടുകാർക്ക് ലഭ്യമായതിന് ശേഷമാണ് പ്രതികൾ പണം സ്വീകരിക്കുക.ഇവർക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്ന സംഘത്തെക്കുറിച്ചും അധികൃതർ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments