Monday, March 9, 2026
Homeകേരളംവീട്ടിനുള്ളില്‍ അമ്മ മരിച്ച നിലയില്‍; മകൻ പൊലീസ് കസ്റ്റഡിയില്‍.

വീട്ടിനുള്ളില്‍ അമ്മ മരിച്ച നിലയില്‍; മകൻ പൊലീസ് കസ്റ്റഡിയില്‍.

തിരുവനന്തപുരം: മാറനല്ലൂരില്‍ മകൻ അമ്മയെ കൊലപ്പെടുത്തിയെന്ന് സംശയം. മാരനല്ലൂര്‍ സ്വദേശി ജയ (58) ആണ് മരിച്ചത്. ഇവരുടെമകൻ അപ്പുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹത്തില്‍ കണ്ട മുറിവുകളും അയല്‍ക്കാരുടെ മൊഴിയും സംശയത്തിലേക്ക് വിരല്‍ചൂണ്ടിയതോടെയാണ് പൊലീസ് അപ്പുവിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

മദ്യപിച്ച് മകൻ വഴക്കുണ്ടാക്കുകയും തുടര്‍ന്ന് വഴക്ക് അമ്മയെ മര്‍ദ്ദിക്കുന്നതിലേക്കെത്തുകയും മര്‍ദ്ദനത്തിനൊടുവില്‍ ജയയുടെ മരണം സംഭവിക്കുകയും ചെയ്തതായാണ് പൊലീസിന്‍റെ നിഗമനം.

മൃതദേഹത്തില്‍ തലയിലും ചെവിയിലും മുഖത്തും മുറിപ്പാടുണ്ടായിരുന്നു. ഇതിന് പുറമെ ഇവരുടെ അയല്‍വാസികളുടെ മൊഴികളിലും അപ്പുവിനെതിരായ തെളിവുകളെണ്ടെന്നാണ് സൂചന. ജയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് തന്നെയാണ് ഇവര്‍ ആരോപിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com