Monday, September 16, 2024
Homeകേരളംസ്‌കൂൾ ബസിനുനേരെ തിരിഞ്ഞ്‌ കാട്ടാനക്കൂട്ടം; വിദ്യാർഥികൾ ഭീതിയിലായി.

സ്‌കൂൾ ബസിനുനേരെ തിരിഞ്ഞ്‌ കാട്ടാനക്കൂട്ടം; വിദ്യാർഥികൾ ഭീതിയിലായി.

പുൽപ്പള്ളി ; ചേകാടി വനപാതയിൽ സ്‌കൂൾ ബസിനുനേരെ തിരിഞ്ഞ കാട്ടാനക്കൂട്ടം വിദ്യാർഥികളെ ഭീതിയിലാക്കി. വെള്ളി രാവിലെ ഒമ്പതോടെ പാക്കം- പന്നിക്കൽ -ചേകാടി റൂട്ടിലാണ് വേലിയമ്പം ദേവിവിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ബസ് കാട്ടാനക്കൂട്ടത്തിന്‌ മുമ്പിൽപ്പെട്ടത്.

കൂട്ടത്തിലെ കുട്ടിയാന ബസിനുനേരെ ഓടിവന്നതോടെ മറ്റാനകളും ഒപ്പമെത്തി. ഒരു പിടിയാന ബസിനുനേരെ വന്നപ്പോൾ ഡ്രൈവർ കൈനിക്കുടി ബേബി ധൈര്യത്തോടെ  ബസ് മുന്നോട്ടെടുത്ത് ആനയെ മറികടക്കുകയായിരുന്നു. ഇതോടെയാണ്‌ വിദ്യാർഥികളുടെ ഭീതിയകന്നത്‌.

ആനക്കൂട്ടം റോഡിൽ തന്നെ നിലയുറപ്പിച്ചതിനാൽ ബൈക്കുകളും സ്വകാര്യവാഹനങ്ങളും ഏറെ നേരം റോഡിൽ നിർത്തിയിടേണ്ടി വന്നു. ഈ റൂട്ടിൽ പകൽസമയങ്ങളിൽപ്പോലും കാട്ടാനക്കൂട്ടം ഗതാഗതം മുടക്കാറുണ്ട്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments