Wednesday, December 25, 2024
Homeകേരളംകോൺഗ്രസ്സ് കേരളത്തിലെ 16 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും

കോൺഗ്രസ്സ് കേരളത്തിലെ 16 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം —കോൺഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക വെള്ളിയാഴ്ച പ്രഖ്യാപിക്കും. കേരളത്തിലെ 16 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിശ്ചയിച്ചതായും എ.ഐ.സി.സി.യുടെ അംഗീകാരം ലഭിച്ചാൽ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്നും ചർച്ചകൾക്കുശേഷം കേരള നേതാക്കൾ പറഞ്ഞു.

ആലപ്പുഴയിൽ കെ.സി. വേണുഗോപാൽ സ്ഥാനാർഥിയാവും. വടകരയിൽനിന്ന് കെ. മുരളീധരന്‍ തൃശ്ശൂരില്‍ മത്സരിക്കും . സിറ്റിങ് എം.പി. ടി.എൻ. പ്രതാപൻ മത്സര രംഗത്ത്‌ ഉണ്ടാകില്ല . വടകരയിൽ ഷാഫി പറമ്പില്‍ സ്ഥാനാർഥിയാകും .കണ്ണൂരില്‍ കെ സുധാകരന്‍ തന്നെയാകും സ്ഥാനാര്‍ഥി . വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കണോ എന്ന് തീരുമാനമായില്ല .

എ.ഐ.സി.സി. ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് ആദ്യഘട്ട പട്ടികയ്ക്ക് രൂപംനൽകിയത്. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഡി.കെ. ശിവകുമാർ, കേരളത്തിന്റെ സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ ഹരീഷ് ചൗധരി, കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ശശി തരൂർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments