Tuesday, March 10, 2026
Homeകേരളംപാലക്കാട് ഭവാനിപ്പുഴയിൽ കാണാതായ രണ്ട് വിനോദസഞ്ചാരികൾക്കായി തിരച്ചിൽ തുടരുന്നു

പാലക്കാട് ഭവാനിപ്പുഴയിൽ കാണാതായ രണ്ട് വിനോദസഞ്ചാരികൾക്കായി തിരച്ചിൽ തുടരുന്നു

പാലക്കാട് ഭവാനിപ്പുഴയിൽ കാണാതായ രണ്ട് വിനോദസഞ്ചാരികളെ കണ്ടെത്താനായില്ല. കഴിഞ്ഞ രണ്ട് ദിവസമായി ഇവർക്കായി തിരച്ചിൽ തുടരുകയാണെങ്കിലും പുഴയിലെ ശക്തമായ നീരൊഴുക്ക് രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുന്നു. പുഴയിലിറങ്ങിയ ഇവർ ഒഴുക്കിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.

സംഭവം നടന്നതിന് ശേഷം പോലും ഭവാനിപ്പുഴയിൽ ഇപ്പോഴും അപകടകരമായ രീതിയിൽ വിനോദസഞ്ചാരികൾ ഇറങ്ങുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നുണ്ട്. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും അത് അവഗണിച്ച് അപകടസാധ്യതാ മേഖലകളിൽ ഇറങ്ങുന്നവരെ തടയാൻ സാധിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

അട്ടപ്പാടിയിലെത്തുന്ന വിനോദ സഞ്ചാരികളുടെ അശ്രദ്ധ കാരണം പൊറുതിമുട്ടുകയാണെന്നും, പുഴകടവുകളിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും അവർ ആവശ്യപ്പെടുന്നു.

വിനോദസഞ്ചാരികളുടെ ഈ അശ്രദ്ധ തുടർച്ചയായി അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും, ആളുകൾ പുഴയിൽ ഇറങ്ങുന്നത് തടയാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു. വരും ദിവസങ്ങളിൽ തിരച്ചിൽ കൂടുതൽ ഊർജ്ജിതമാക്കുമെന്നും, കാണാതായവരെ കണ്ടെത്താൻ എല്ലാ ശ്രമങ്ങളും തുടരുമെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com