Saturday, December 28, 2024
HomeKeralaറെയിൽവേ കമ്പാർട്ട്മെന്റിൽ ബാഗിലെ തുണികൾക്കിടയിൽ പാക്കറ്റുകളിലായി ഒളിപ്പിച്ച അഞ്ചു കിലോ കഞ്ചാവ്കണ്ടെത്തി*

റെയിൽവേ കമ്പാർട്ട്മെന്റിൽ ബാഗിലെ തുണികൾക്കിടയിൽ പാക്കറ്റുകളിലായി ഒളിപ്പിച്ച അഞ്ചു കിലോ കഞ്ചാവ്കണ്ടെത്തി*

പാലക്കാട്–: റെയിൽവേ സ്റ്റേഷനിൽ നിന്ന് കഞ്ചാവ് പിടികൂടി. പാലക്കാട്‌ ഷാലിമാർ – തിരുവനന്തപുരം എക്സ്പ്രസ്സിന്റെ മുൻവശത്തുള്ള ജനറൽ കംപാർട്ട്മെന്റിൽ ഇരുന്ന ബാഗിൽ നിന്നും 5 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. ബാഗിലെ തുണികൾക്കിടയിൽ 5 പാക്കറ്റുകളിലായി ഒളിപ്പിച്ച രീതിയിലായിരുന്നു കഞ്ചാവ്.

ആർപിഎഫും ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡു൦ ചേർന്ന് സംയുക്തമായി റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കമ്പാർട്മെന്റിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.

ജനറൽ കമ്പാർട്മെന്റിൽ നടത്തിയ പരിശോധനയിൽ ലഗേജ് റാക്കിൽ നിന്നാണ് ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ട ഒരു ഷോൾഡർ ബാഗിൽ കഞ്ചാവ് കണ്ടത്. ഉദ്യോ​ഗസ്ഥൻമാരായ സുരേഷ്, എ.പി.അജിത് അശോക് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എൻ.അശോക്, എക്സൈസ് ബി.ശ്രീജിത്ത്‌, ഗോകുല കുമാരൻ, ജെ.രാകേഷ്, ശരവണൻ, ബിജു എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിക്ക് വേണ്ടിയുള്ള തിരച്ചിൽ ഊ൪ജ്ജിതമാക്കിയതായി ഉ​ദ്യോ​ഗസ്ഥർ അറിയിച്ചു.
➖️➖️➖️➖️➖️➖️➖️➖️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments