Thursday, October 31, 2024
HomeKeralaഓടക്കുഴൽ അവാർഡിന് കവി പി എൻ ഗോപികൃഷ്ണൻ അർഹനായി.

ഓടക്കുഴൽ അവാർഡിന് കവി പി എൻ ഗോപികൃഷ്ണൻ അർഹനായി.

തിരുവനന്തപുരം : ഓടക്കുഴൽ അവാർഡിന് കവി പി എൻ ഗോപികൃഷ്ണൻ അർഹനായി.അദ്ദേഹത്തിന്റെ ‘മാംസഭോജി’ എന്ന കവിതക്കാണ് പുരസ്കാരം.

. മഹാകവി ജി യുടെ ചരമ വാർഷിക ദിനമായ ഫെബ്രുവരി 2ന് പുരസ്കാരം സമ്മാനിക്കും. എറണാകുളം സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ജി ഓഡിറ്റോറിയത്തിൽ വൈകിട്ട് ഗുരുവായൂരപ്പൻ ട്രസ്റ്റ്‌ അദ്ധ്യക്ഷ ഡോക്ടർ എം ലീലാവതിയാണ് അവാർഡ് സമ്മാനിയ്ക്കുക. 2023 ലെ ഓടക്കുഴൽ അവാർഡാണ് പി എൻ ഗോപികൃഷ്ണണ് ലഭിക്കുക.

30000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. പി എൻ ഗോപീകൃഷ്ണൻ കൊടുങ്ങല്ലൂരിനടുത്ത് ശ്രീനാരായണപുരത്ത് പി കെ നാരയണന്റെയും വി എസ് സരസ്വതിയുടെയും മകനാണ്. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിൽ ജോലി ചെയ്യുന്നു.

ഒളിപ്പോര്, പാതിരാക്കാലം, സൈലൻസർ എന്നീ ഫീച്ചർ ഫിലിമുകളുടേയും, കലി, ജലത്തിൽ മത്സ്യം പോലെ എന്നീ ഡോക്യുമെന്ററികളുടേയും തിരക്കഥാകൃത്താണ്. ഇടിക്കാലൂരി പനമ്പട്ടടി എന്ന കവിതാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പടെ വിവിധ അംഗീകാരങ്ങൾ ലഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments