Monday, December 23, 2024
HomeKeralaഎതിർപ്പുകളെ പുഞ്ചിരിയോടെ നേരിടാൻ പ്രാപ്തരാകണം : അഖിൽ മാരാർ

എതിർപ്പുകളെ പുഞ്ചിരിയോടെ നേരിടാൻ പ്രാപ്തരാകണം : അഖിൽ മാരാർ

കോന്നി –: നമുക്ക് നേരെ വരുന്ന പ്രതിസന്ധികളെയും എതിർപ്പുകളെയും പുഞ്ചിരിയോടെ നേരിടാൻ പുതിയ തലമുറ പ്രാപ്തരാകണമെന്ന് ബിഗ് ബോസ് ഷോയിലെ വിജയിയും സിനിമ സംവിധായകൻ കൂടിയായ അഖിൽ മാരാർ .കോന്നി ഫെസ്റ്റിലെ ജനുവരി ഒരു ഓർമ്മ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിസാര കാര്യങ്ങളിൽ വാടി തളരുന്നവരാകരുത് നമ്മുടെ പുതിയ തലമുറയെന്നും പ്രതിസന്ധികളെ തരണം ചെയ്താണ് ഞാൻ ഇവിടെ നിൽക്കുന്നതെന്നും അഖിൽ മാരാർ പറഞ്ഞു കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിച്ചു.

ദീനാമ്മ റോയി, എസ്. സന്തോഷ് കുമാർ, എലിസബത്ത് അബു, ജി. ശ്രീകുമാർ, ബിനുമോൻ ഗോവിന്ദ്, രാജീവ് മള്ളൂർ, പ്രവീൺ പ്ലാവിളയിൽ, ജോയൽ മാത്യു മുക്കരുണത്ത്, രല്ലു.പി രാജു, ചിത്ര രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments