ബംഗളൂരു: സംസ്ഥാനത്ത് ഡെങ്കി കേസുകൾ വർധിക്കുന്നതിനിടെ മൈസൂരു ഹുൻസൂരിൽ ആരോഗ്യ വകുപ്പ് ജീവനക്കാരനും പനി ബാധിതനായി മരിച്ചു.മൈസൂരു ഗുരുപുര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കമ്യൂണിറ്റി ഹെൽത്ത് ഓഫിസർ നാഗേന്ദ്രയാണ് (28) മരിച്ചത്.
ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്ന് മൈസൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നഴ്സായ ജ്യോതിയുമായി എട്ടുമാസം മുമ്പായിരുന്നു നഞ്ചൻഗുഡ് സ്വദേശിയായ നാഗേന്ദ്രയുടെ വിവാഹം.