Saturday, November 23, 2024
HomeKeralaഐസിയു പ്രവേശനത്തിന്‌ കേന്ദ്ര മാർഗനിർദേശം.

ഐസിയു പ്രവേശനത്തിന്‌ കേന്ദ്ര മാർഗനിർദേശം.

ന്യൂഡൽഹി: ഗുരുതരാവസ്ഥയിലുള്ള രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിക്കുന്ന വിഷയത്തിൽ പ്രധാനപ്പെട്ട മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച്‌ കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗിയോ ബന്ധുക്കളോ വേണ്ടെന്ന്‌ പറഞ്ഞാൽ രോഗികളെ ഐസിയുവിൽ പ്രവേശിപ്പിക്കാൻ പാടില്ലെന്ന്‌ മാർഗനിർദേശത്തിൽ പറയുന്നു.

ജീവൻ രക്ഷിക്കാൻ ഒന്നും ചെയ്യാൻ കഴിയില്ലെന്ന സാഹചര്യത്തിലും തുടർചികിത്സകൾ കൊണ്ട്‌ ഫലമുണ്ടാകാത്ത സാഹചര്യങ്ങളിലും രോഗികളെ ഐസിയുവിൽ കിടത്തുന്നത്‌ വൃഥാവ്യായാമമാണെന്നും 24 ആരോഗ്യവിദഗ്‌ധർ ചേർന്ന്‌ തയ്യാറാക്കിയ മാർഗനിർദേശങ്ങളിൽ പറയുന്നു.

പ്രധാന അവയവങ്ങൾ തകരാറിലാകൽ, ശസ്‌ത്രക്രിയാവേളകളിലോ ശസ്‌ത്രക്രിയക്കുശേഷമോ ഉണ്ടാകുന്ന സങ്കീർണസാഹചര്യങ്ങൾ, ജീവൻരക്ഷാ ഉപകരണങ്ങൾ അനിവാര്യമാകൽ, രക്തസമ്മർദത്തിലെ സാരമായ വ്യതിയാനങ്ങൾ, ആരോഗ്യസാഹചര്യങ്ങൾ പടിപടിയായി മോശമാകൽ തുടങ്ങിയ അവസ്ഥകൾ ഐസിയു ചികിത്സയ്ക്കുള്ള മാനദണ്ഡങ്ങളായി പരിഗണിക്കാമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.

അതേസമയം, രോഗികളോ അടുത്ത ബന്ധുക്കളോ വേണ്ടെന്ന്‌ പറയുന്ന സാഹചര്യത്തിൽ അത്തരം രോഗികളെ ഐസിയുവിൽ പ്രവേശിപ്പിക്കരുത്‌. ഐസിയു ചികിത്സ വേണ്ടെന്ന്‌ രോഗികൾ നേരത്തേ തന്നെ നിർദേശം നൽകുകയോ അത്തരത്തിലുള്ള ഉടമ്പടികൾ ഉണ്ടാക്കുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ അവരെയും ഐസിയുവിലേക്ക്‌ മാറ്റരുത്‌–- മാർഗനിർദേശത്തിൽ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments