Tuesday, September 17, 2024
HomeKeralaവൈ എസ്‌ ശർമിള നാളെ കോൺഗ്രസിൽ ചേരും: ജഗന്റെ അവസാനവട്ട ശ്രമങ്ങൾ പരാജയപ്പെട്ടു.

വൈ എസ്‌ ശർമിള നാളെ കോൺഗ്രസിൽ ചേരും: ജഗന്റെ അവസാനവട്ട ശ്രമങ്ങൾ പരാജയപ്പെട്ടു.

ന്യൂഡൽഹി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ ഇളയ സഹോദരിയും വൈഎസ്‌ആർ തെലങ്കാന നേതാവുമായ വൈ എസ്‌ ശർമിള കോൺഗ്രസിലേക്ക്‌. മാസങ്ങളായി എഐസിസി നേതൃത്വവുമായി തുടർന്നുവന്ന ചർച്ചകൾക്കൊടുവിലാണ്‌ പാർടിയെ കോൺഗ്രസിൽ ലയിപ്പിക്കുന്നത്‌. വ്യാഴാഴ്‌ച ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.

ബുധനാഴ്‌ച ഡൽഹിയിലെത്തുന്ന ശർമിള കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, രാഹുൽഗാന്ധി എന്നിവരുമായി കൂടിക്കാഴ്‌ച നടത്തും. എഐസിസി ജനറൽ സെക്രട്ടറിപദവും ആന്ധ്രയുടെ ചുമതലയുമായിരിക്കും ഇവർക്ക്‌ നൽകുകയെന്നാണ്‌ കോൺഗ്രസ്‌ വൃത്തങ്ങൾ നൽകുന്ന സൂചന. തെലങ്കാന തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്ന ശർമിളയുടെ പാർടി കോൺഗ്രസിനെ പിന്തുണയ്‌ക്കുകയായിരുന്നു.

സഹോദരിയുടെ കോൺഗ്രസ്‌ പ്രവേശം തടയാൻ ജഗൻ മോഹൻ റെഡ്ഡി ഡിസംബർ 31, ജനുവരി ഒന്ന്‌ തീയതികളിൽ അവസാനവട്ട ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അമ്മാവനും വൈഎസ്ആർസിപി എംപിയുമായ വൈ വി സുബ്ബറെഡ്ഡിയെ ദൂതനായി അയച്ചായിരുന്നു അനുരഞ്ജനനീക്കം. എന്നാൽ ശർമിള ഇത്‌ തള്ളി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആന്ധ്രപ്രദേശിൽ ശർമിള കോൺഗ്രസ്‌ മുഖമായാൽ തന്റെ സ്വാധീനത്തിന്‌ ഇളക്കം തട്ടുമോയെന്നാണ്‌ ജഗന്റെ ആശങ്ക. തെലങ്കാനയിലെ വിജയം കോൺഗ്രസിന്‌ ആന്ധ്രയിൽ വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ട്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments