ന്യൂഡൽഹി: ഡിസംബർ 23ന് ഡല്‍ഹിയില്‍ സിബിസിഐയുടെ ആഘോഷ പരിപാടികളിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന വിവരം പ്രധാമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വൈകുന്നേരം ആറരയ്ക്കാണ് പരിപാടി നടക്കുന്നത്.
ക്രിസ്തുമസ് പരിപാടിയിൽ സിബിസിഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും. പരിപാടിയില്‍ നിരവധി മതപുരോഹിതന്മാര്‍, പൗരപ്രമുഖര്‍, ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുക്കും. അത്താഴവിരുന്നോടെ ആഘോഷ പരിപാടികള്‍ സമാപിക്കുമെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. മാത്യു കോയിക്കല്‍ പറഞ്ഞു.
കഴിഞ്ഞ വർഷം ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ ക്രൈസ്തവ നേതാക്കളെ പ്രധാനമന്ത്രി തന്റെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ച് വിരുന്ന് സൽക്കാരം നൽകിയിരുന്നു.