Sunday, December 22, 2024
Homeസിനിമബസുക്ക; അവസാന ഘട്ട ചിത്രീകരണം ആരംഭിച്ചു.

ബസുക്ക; അവസാന ഘട്ട ചിത്രീകരണം ആരംഭിച്ചു.

മമ്മൂട്ടിയെ നായകനാക്കി
ഡിനോഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസുക്ക എന്ന ചിത്രത്തിൻ്റെ അവസാന ഘട്ട ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു.
പ്രദർശനശാലകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു വരുന്ന
അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ .ജിനു.വി. .
ഏബ്രഹാം ഡോൾവിൻ കുര്യാക്കോസ്എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിൻ്റെ മകനാണ് ഡിനോഡെന്നിസ് .
ഈ ചിത്രത്തിൻ്റെ മേജർ ഭാഗങ്ങൾ നേരത്തേ പൂർത്തിയാക്കിയിരുന്നു.
പ്രധാനമായും
ഗൗതം വാസുദേവ മേനോൻ പങ്കെടുക്കുന്ന രംഗങ്ങളാണ് ഇനിയും ചിത്രീകരിക്കുവാനുള്ളത്. പൂർണ്ണമായും
ഗയിം ത്രില്ലർ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.

കഥയിലും അവതരണത്തിലും
തുടക്കം മുതൽ പ്രേക്ഷകനെ ഉദ്വേഗത്തിൻ്റെ മുൾമുനയിലേക്കു നയിച്ചുകൊണ്ട്, അപ്രതീക്ഷിത് മായ വഴിത്തിരിവുകളും സമ്മാനിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ കഥാവികസനം ‘
സിദ്ധാർത്ഥ് ഭരതൻ ,ഷൈൻ ടോം ചാക്കോ, ഡീൻ ഡെന്നിസ് ,, സുമിത് നേവൽ (, ബ്രിഗ് ബി ഫെയിം) സ്ഫടികം ജോർജ്, ദിവാ പിള്ള, ഐശ്യര്യാ മേനോൻ എന്നിവരരും പ്രധാന താരങ്ങളാണ്.
സംഗീതം – മിഥുൻ മുകുന്ദ്.
ഛായാഗ്രഹണം – നിമേഷ് രവി.
എഡിറ്റിംഗ് – നൗഫൽ അബ്ദുള്ള.
കലാസംവിധാനം -അനീസ നാടോടി
കോസ്റ്റ്യും ഡിസൈൻ -സമീരാസനീഷ്
മേക്കപ്പ് – ജിതേഷ് പൊയ്യ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സുജിത്.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – ഷെറിൻ സ്റ്റാൻലി ..പ്രതാപൻ കല്ലിയൂർ.
പ്രൊഡക്ഷൻ കൺട്രോളർ.സഞ്ജു.ജെ.കൊച്ചി, പാലക്കാട്, കോയമ്പത്തൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.
ഫോട്ടോ – ബിജിത്ത് ധർമ്മടം.

RELATED ARTICLES

Most Popular

Recent Comments