Thursday, December 26, 2024
Homeഅമേരിക്കറോയി ആൻഡ്രൂസ് (54) ന്യൂജേഴ്സിയിൽ നിര്യാതനായി

റോയി ആൻഡ്രൂസ് (54) ന്യൂജേഴ്സിയിൽ നിര്യാതനായി

ജോർജ് തുമ്പയിൽ

മോണ്ട്വിൽ – ന്യൂജേഴ്സി: വാകത്താനം വള്ളിക്കാട്ട് പുതുവേലിൽ പരേതനായ
വി വി അന്ത്രയോസിന്റെയും മറിയാമ്മ അന്ത്രയോസിന്റെയും മകൻ റോയി ആൻഡ്രൂസ് (54 ) നിര്യാതനായി.

ദീർഘകാലം കുവൈറ്റ് മഹായിടവകയിൽ അംഗവും, 2013 ൽ മാനേജിങ് കമ്മിറ്റി അംഗവുമായിരുന്നു. അമേരിക്കയിൽ എത്തിയശേഷം മൗണ്ട് ഒലിവ് സെൻറ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ അംഗമായിരുന്നു. മാനേജിങ് മ്മിറ്റി അംഗമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എം. ടി. എ (M T A) ഉദ്യോഗസ്ഥനായിരുന്നു.

ഭാര്യ: തലയോലപ്പറമ്പ് കരിപ്പാടം കിഴക്കേ പറമ്പിൽ സിനി റോയി. (റോക്ക് ലാൻഡ് സൈക്യാട്രിക് സെൻററിൽ സ്റ്റാഫ് നേഴ്സ്) മക്കൾ: ജെറി റോയി (സീറ്റൺ ഹാൾ യൂണിവേഴ്സിറ്റി വിദ്യാർഥി) റിയാ റോയി (റട്ഹേഴ്സ് യൂണിവേഴ്സിറ്റി വിദ്യാർഥി), മൂന്ന് സഹോദരികൾ: റെജി ദാസ് (ലിവിങ്സ്റ്റൺ ന്യൂജേഴ്സി), മായ ജേക്കബ് (കാൾസ് വെൽ, ന്യൂജേഴ്സി) ഓമന സാജൻ (അയർലന്റ്‌, യുകെ)

പൊതുദർശനം: ഏപ്രിൽ 19 ന് വെള്ളിയാഴ്ച വൈകിട്ട് 5 30 മുതൽ 8 30 വരെ ന്യൂജേഴ്സി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടത്തപ്പെടും. (St Thomas Orthodox Church,50 Flanders Bartley Rd, Mount Olive NJ 07836).

സംസ്കാര ശുശ്രൂഷകൾ: ഏപ്രിൽ 20 ന് ശനിയാഴ്ച രാവിലെ 8 30 മുതൽ 11 30 വരെ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് ((St Thomas Orthodox Church,50 Flanders Bartley Rd, Mount Olive NJ 07836) നടത്തപ്പെടുന്നതും. അതിനെത്തുടർന്ന് 12 മണിക്ക് ഗേറ്റ് ഓഫ് ഹെവൻ സെമിത്തേരി & മ്യൂസോളിയത്തിൽ സംസ്കാരവും നടക്കും. (Gate of Heaven Cemetery & Mausoleum 225 Ridgedale Ave, East Hanover, NJ 07936

വാർത്ത: ജോർജ് തുമ്പയിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments