Tuesday, March 10, 2026
Homeഅമേരിക്ക'ഇൻസ്പയർ ദി നെക്സ്റ്റ് ജനറേഷൻ': അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ്  സംഘടിപ്പിച്ച  ജനസമ്പർക്ക പരിപാടി ശ്രദ്ധേയമായി

‘ഇൻസ്പയർ ദി നെക്സ്റ്റ് ജനറേഷൻ’: അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ്  സംഘടിപ്പിച്ച  ജനസമ്പർക്ക പരിപാടി ശ്രദ്ധേയമായി

മാർട്ടിൻ വിലങ്ങോലിൽ

ന്യൂയോർക്ക്: അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ് യൂണൈറ്റഡ് (AMLEU) ന്യൂയോർക്കിൽ സംഘടിപ്പിച്ച ജനസമ്പർക്ക സാമൂഹ്യസേവന പരിപാടിയായ ‘ഇൻസ്പയർ ദി നെക്സ്റ്റ് ജനറേഷൻ’ ശ്രദ്ധേയമായി.

നിയമ നിർവഹണ മേഖലയിലെ ഉദ്യോഗസ്ഥരും, സാമൂഹ്യ നേതാക്കളും, യുവജനങ്ങളും ഒത്തുചേർന്നു. സേവനമേഖലയിലെ അറിവുകളും അനുഭവങ്ങളും ഇവർ പങ്കുവെച്ചു. മലയാളി ലോ എൻഫോഴ്‌സ്‌മെന്റ് നേതൃത്വം നൽകിയ ഈ പരിപാടി കേരളത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന വേദി കൂടിയായി.

ഡാനിയൽ സോളമൻ (സർജന്റ്-അറ്റ്-ആംസ്) ദേശാഭിമാന സത്യപ്രതിജ്ഞ ചെയ്തു ചടങ്ങുകൾക്കു തുടക്കം കുറിച്ചു. വീരമൃത്യു വരിച്ച ഉദ്യോഗസ്ഥർക്കു വേണ്ടി ഒരു നിമിഷം മൗനാഞ്ജലി നടത്തിയ ശേഷമാണ് പരിപാടികൾ ആരംഭിച്ചത്.

ന്യൂയോർക്ക് സംസ്ഥാന ഗവർണർ കാത്തി ഹോക്കിളിന്റെ ഓഫിസിലെ ഏഷ്യൻ അമേരിക്കൻ ആൻഡ് പസഫിക് ഐലൻഡ് അഫയേഴ്‌സ് ഡയറക്ടർ സിബു നായർ മുഖ്യ പ്രഭാഷണം നടത്തി. ലോ എൻഫോഴ്‌സ്‌മെന്റ് നേതൃത്വം കമ്മ്യൂണിറ്റിയുമായി ചേർന്ന് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തുകാട്ടി.

ഡെപ്യൂട്ടി ചീഫ് ഷിബു ഫിലിപ്പോസ്, മേരിലാൻഡ്, ടക്കോമ പാർക് ഡെപ്യൂട്ടി ചീഫ്, ഇൻസ്പെക്ടർ ഷിബു മധു (എക്സിക്യൂട്ടീവ് ഓഫീസർ, ഡിറ്റക്റ്റീവ് ബ്യുറോ ബ്രൂക്ളിൻ സൗത്ത്, NYPD), ഡെപ്യൂട്ടി ഇൻസ്പെക്ടർ ലിജു തോട്ടം (എക്സിക്യൂട്ടീവ് ഓഫീസർ, പട്രോൾ ബറോ ബ്രോങ്ക്സ്, NYPD), ക്യാപ്റ്റൻ പ്രതിമ ഭജന്ദാസ് മാൽഡൊനാഡോ (കമാൻഡിംഗ് ഓഫീസർ, 103-ാം പ്രിസിങ്ക്, NYPD) തുടങ്ങിയവർ വേദിയിൽ സംസാരിച്ചു.

തുടർന്ന് പാനൽ ചർച്ചകൾ നടന്നു. ഓരോ പാനലിസ്റ്റും തന്റെ വ്യക്തിപരമായ യാത്രകളും, ഒദ്യോഗിക സേവനത്തിൽ നേരിട്ട വെല്ലുവിളികളും, പഠിച്ച അനുഭവങ്ങളും പങ്കുവെച്ചു. പുതു തലമുറയെ നിയമനിർമ്മാണം നടപ്പാക്കുന്നതിനു പ്രചോദിപ്പിക്കുന്നതിനും, അവർക്കു നേതൃപാടവമൊരുക്കി മുഖ്യധാരയിലേക്കു ആനയിക്കുന്നതിനും ഉതകുന്നതായിരുന്നു ഈ വേദി.

AMLEU പ്രസിഡന്റായ ലഫ്റ്റനന്റ് നിധിൻ എബ്രഹാം സംഘടനയുടെ ഭാവി പരിപാടികൾ പങ്കുവെച്ചു. ലഫ്റ്റനന്റ് നോബിൾ വർഗീസ് (AMLEU സെക്രട്ടറി, NY–NJ പോർട്ട് അതോറിറ്റി പോലിസ് ഡിപ്പാർട്ട്‌മെന്റ്) നടത്തിയ നന്ദിപ്രസംഗം ഹൃദയസ്പർശിയായി. ലിസ് ഫിലിപ്പോസ് പരിപാടിയുടെ എംസിയായി.

മാർട്ടിൻ വിലങ്ങോലിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com