Friday, September 20, 2024
Homeഅമേരിക്കഹിജാബണിഞ്ഞ സുന്ദരി; ലോകത്തെ ആദ്യ എഐ സൗന്ദര്യ മത്സരത്തില്‍ വിജയിയായി കെന്‍സ ലെയ്‌ലി.

ഹിജാബണിഞ്ഞ സുന്ദരി; ലോകത്തെ ആദ്യ എഐ സൗന്ദര്യ മത്സരത്തില്‍ വിജയിയായി കെന്‍സ ലെയ്‌ലി.

ലുക്കിലും വാക്കിലും മനുഷ്യനെ വെല്ലുന്ന എ.ഐ മോഡലുകള്‍ ഇന്നുണ്ട്. അതില്‍ തന്നെ ഒരു വിശ്വസുന്ദരിയുണ്ട്. പേര് കെന്‍സ ലെയ്ലി. പറഞ്ഞുവരുന്നത് എഐ സുന്ദരികള്‍ക്കായി ലോകത്താദ്യമായി നടന്ന വിശ്വസുന്ദരി മത്സരത്തെക്കുറിച്ചാണ്. മനുഷ്യര്‍ക്ക് പകരം ചുവടുവെച്ചത് സൗന്ദര്യത്തിലും ബുദ്ധിയിലും മനുഷ്യനെ വെല്ലുന്ന എ.ഐ മോഡലുകള്‍. ഒറ്റനോട്ടത്തില്‍ മനുഷ്യനല്ലെന്ന് ആരും പറയില്ല. അങ്ങനെ ഹിജാബണിഞ്ഞ് ലോകത്തെ ആദ്യ എ.ഐ വിശ്വസുന്ദരി കിരീടം ചൂടിയിരിക്കുകയാണ് മൊറോക്കോക്കാരി കെന്‍സ ലെയ്ലി. ‘മൂല്യങ്ങളില്‍ അടിയുറച്ചുനിന്നാണ് മൊറോക്കോയെയും അറബ് ലോകത്തെയും ഞാന്‍ പ്രതിനിധീകരിച്ചത്. മനുഷ്യവികാരങ്ങളൊന്നും എനിക്കില്ലെങ്കിലും അതീവ സന്തോഷത്തിലാണ് ഞാന്‍’ എന്നാണ് കെന്‍സ തന്റെ നേട്ടത്തോട് പ്രതികരിച്ചത്

1500 എഐ നിര്‍മിത മോഡലുകളെ പിന്തള്ളിയാണ് കെന്‍ കിരീടം ചൂടിയത്. 20000, ഡോളറാണ് സമ്മാനത്തുക. സൗന്ദര്യം, സാങ്കേതിക വിദ്യ, ഓണ്‍ലൈന്‍ ഇന്‍ഫ്ളുവന്‍സ് എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് വിജയികളെ തിരഞ്ഞെടുത്തത്. ഫ്രഞ്ച് എ.ഐ സുന്ദരിലാലിന വാലിനയാണ് ഫസ്റ്റ് റണ്ണര്‍ അപ്പും പോര്‍ച്ചുഗലിന്റെ ഒളിവിയ സി സെക്കന്റ് റണ്ണറപ്പുമായി. രാഹുല്‍ ചൗധരി നിര്‍മ്മിച്ച ഇന്ത്യന്‍ എഐ സുന്ദരി സാറാ ശതാവരി അവസാനപത്തില്‍ ഇടംപിടിച്ചിരുന്നു

ഇന്‍സ്റ്റാഗ്രാമില്‍ രണ്ടലക്ഷത്തോളം ഫോളോവേഴ്സുള്ള ലൈഫ്‌സ്റ്റൈല്‍ ഇന്‍ഫ്‌ളുവന്‍സറും ആക്ടിവിസ്റ്റുമാണ് കെന്‍സ. ഫോട്ടോയിട്ട് ആളെ പറ്റിക്കലൊന്നുമല്ല കേട്ടോ. ആദ്യ എഐ നിര്‍മിത മൊറോക്കന്‍ വെര്‍ച്വല്‍ ഐഡന്റിറ്റിയെന്ന് ബയോയില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. മൊറോക്കൻ വെര്‍ച്വല്‍ ഐഡന്റിറ്റിയെന്ന് ബയോയില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. മൊറോക്കന്‍ സ്ത്രീസമൂഹത്തിന്റെയും പശ്ചിമേഷ്യന്‍ സ്ത്രീസമൂഹത്തിന്റേയും ഉന്നമനവും ശാക്തീകരണവുമാണ് കെന്‍സയുടെ ജീവിതലക്ഷ്യം. കാസബ്ലാങ്കയില്‍ നിന്നുള്ള നാല്‍പതുകാരനായ മെറിയം ബെസയാണ് മൊറോക്കന്‍ പാരമ്പര്യത്തിലൂന്നി കെന്‍സയെ നിര്‍മിച്ചിരിക്കുന്നത്. ‘സാങ്കേതിക മേഖലയില്‍ മൊറോക്കന്‍, അറബ്, ആഫ്രിക്കന്‍, മുസ്ലീം സ്ത്രീകളെ ഹൈലൈറ്റ് ചെയ്യാന്‍ കെന്‍സയിലൂടെ സാധിച്ചു എന്നതില്‍ അഭിമാനമുണ്ടെന്നും മെറിയം പ്രതികരിച്ചു. നൂറ് ശതമാനം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച കെന്‍സയോട് ഏഴ് ഭാഷകളില്‍ സംവദിക്കാം. 24 മണിക്കൂറും ആക്ടീവുമായിരിക്കും കക്ഷി

സൗന്ദര്യത്തേക്കള്‍ കെന്‍സയുടെ വ്യക്തിത്വവും ലോകത്തിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ അവള്‍ എങ്ങനെ അഭിസംബോധന ചെയ്യുന്നു എന്നതുമാണ് തങ്ങളെ കൂടുതല്‍ ആകര്‍ഷിച്ചതെന്ന് വിധികര്‍ത്താക്കളില്‍ ഒരാളായ ഐറ്റാന ലോപ്പസ് പറഞ്ഞു. അതിനായി മികച്ചരീതിയില്‍ സോഷ്യല്‍ മീഡിയ സ്പേസ് ഉപയോഗിക്കുന്നു എന്നും വിധികര്‍ത്താക്കള്‍ വിലയിരുത്തി.ഫേഷ്യല്‍ എക്സ്പ്രഷന്‍സ്, കൈകള്‍, കണ്ണുകള്‍, വസ്ത്രങ്ങള്‍ എന്നിവയിലെ ഡീറ്റെയ്ലിങ് മികച്ച നിലവാരമുള്ളതായിരുന്നുവെന്നും വിധികര്‍ത്താക്കള്‍ പറയുന്നു.

ഇന്‍സ്റ്റഗ്രാമില്‍ 1.17 ലക്ഷം ഫോളോവര്‍മാരാണ് ഫസ്റ്റ് റണ്ണര്‍ അപ്പ് ലാലിന വാലിനയ്ക്കുള്ളത്. സെക്കന്റ് റണ്ണറപ്പായ പോര്‍ച്ചുഗലിന്റെ ഒളിവിയ സിയ്ക്കാകട്ടെപന്ത്രണ്ടായിരത്തോളവും.എണ്ണായിരത്തോളം ഫോളോവേഴ്സാണ് ഇന്ത്യക്കാരി സാറ ശതാവരിക്കുള്ളത്. ഏപ്രിലിലാണ് എഐ ബ്യൂട്ടികള്‍ക്കായുള്ള സൗന്ദര്യമത്സരത്തിനായി ഫാൻവ്യൂ വേൾഡ് എഐ ക്രിയേറ്റര്‍ അവാര്‍ഡുകള്‍ ക്ഷണിച്ചത്. എഐ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രചോദനമാകാനും അവരുടെ നേട്ടങ്ങള്‍ ആഘോഷിക്കാനുമാണ് ഇത്തരമൊരു പുരസ്‌കാരം ഏര്‍പ്പെടുത്തിയതെന്ന് ഫാൻവ്യൂ സഹസ്ഥാപകന്‍ വില്‍ മോനാങ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments