Tuesday, March 10, 2026
Homeഅമേരിക്കഐക്യരാഷ്ട്ര ദിനം . ✍️അഫ്സൽ ബഷീർ തൃക്കോമല ✍️അഫ്സൽ ബഷീർ തൃക്കോമല

ഐക്യരാഷ്ട്ര ദിനം . ✍️അഫ്സൽ ബഷീർ തൃക്കോമല ✍️അഫ്സൽ ബഷീർ തൃക്കോമല

രണ്ടാം ലോക മഹായുദ്ധാനന്തരം ഇനിയൊരു ലോക മഹാ യുദ്ധം ഉണ്ടാകരുതെന്ന നിര്ബന്ധമാണ് ഐക്യരാഷ്ട്രസഭ (United Nations ) എന്ന ആശയത്തിലേക്ക് ലോക രാഷ്ട്രങ്ങൾ എത്തി ചേർന്നത് .അമേരിക്കന്‍ പ്രസിഡന്റായ ഫ്രാങ്ക്‌ളിന്‍ റൂസ്‌വെല്‍റ്റാണ് യുണൈറ്റഡ് നേഷന്‍സ് എന്ന പേര് മുൻപോട്ടു
വെച്ചത് .യുദ്ധത്തില്‍ നിന്നും മനുഷ്യരാശിയെ രക്ഷിക്കുക അഥവാ ആത്യന്തികമായ ലോക സമാധാനം. സ്ത്രീയ്ക്കും പുരുഷനും തുല്യഅവകാശം ഉറപ്പുവരുത്തുക, നീതിയെയും രാജ്യാന്തരനിയങ്ങളെയും പിന്തുണയ്ക്കുക, സാമൂഹിക പുരോഗതിയും ജീവിതനിലവാരവും ഉയര്‍ത്തുന്നതിനായി നിലകൊള്ളുക എന്നിവയാണ് ഐക്യരാഷ്ട്രസഭ ലക്ഷ്യമാക്കുന്നത്‌.

1945-ൽ 51 അംഗ രാജ്യങ്ങളുമായി തുടങ്ങി ഇന്ന് 193അംഗരാജ്യങ്ങളിൽ എത്തി
നിൽക്കുന്നു. 1944 ഓഗസ്റ്റ്‌ മുതൽ ഒക്ടോബർ വരെ ഫ്രാൻസ്‌, ചൈന, ബ്രിട്ടൺ, അമേരിക്ക, സോവിയറ്റ് യൂണിയൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ വാഷിംഗ്‌ടൺ ഡി.സിയിൽ  യോഗംചേർന്നാണ് ഈ കൂട്ടായ്മക്ക് രൂപവും ഭാവവും നൽകിയത് .

തുടർന്ന് 1945 ഏപ്രിൽ 25-ന് സാൻഫ്രാസിസ്കോയിൽ യു. എൻ. രൂപവത്കരണയോഗം ചേരുകയും രാഷ്ട്രനേതാക്കന്മാരോടൊപ്പം പൗര പ്രമുഖരും വിവിധ അന്താരാഷ്‌ട്ര സംഘടനാ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെക്കുകയും 50 രാജ്യങ്ങളുടെ പ്രതിനിധ്യത്തിൽ രണ്ടുമാസത്തിനു ശേഷം ജൂൺ 26ന്‌ ഐക്യരാഷ്ട്ര സഭയുടെ കരട്‌ ഭരണഘടനയിൽ ഒപ്പുവക്കുകയും ചെയ്തു ആദ്യയോഗത്തിൽ വിട്ടു നിന്ന പോളണ്ടും കൂടി ചേർന്ന് 51 രാജ്യങ്ങൾ ഉൾപ്പെടുന്ന സുരക്ഷാസമിതിയിലെ ഭൂരി പക്ഷവും ഭരണഘടന അംഗീകരിച്ചതിനെത്തുടർന്ന് 1945 ഒക്ടോബർ 24ന്‌ ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി പ്രഖ്യാപിച്ചു .
ഇതിന്റെ ഓർമ്മ പുതുക്കലാണ് എല്ലാ വർഷവും ഒക്ടോബർ 24-ന് ഐക്യ രാഷ്ട്ര ദിനമായി ആചരിക്കുന്നത് .ജോൺ ഡി. റോക്ഫെല്ലർ സംഭാവനചെയ്ത, ന്യൂയോർക്കിലെ മാൻഹട്ടൻ ദ്വീപിലെ 17 ഏക്കർ സ്ഥലത്താണ് ഐക്യരാഷ്ട്ര സഭ ആസ്ഥാനമന്ദിരം സ്ഥിതിചെയ്യുന്നത്. ഈ സ്ഥലം അന്താരാഷ്ട്ര ഭൂഭാഗമായാണ് കണക്കാക്കുന്നത്.

1946ൽ ലണ്ടനിലാണ് ഐക്യരാഷ്ട്ര സംഘടനയുടെ പ്രഥമ പൊതുസമ്മേളനം നടന്നു . ആദ്യ സെക്രട്ടറി ജനറൽ നോർവേക്കാരനായിരുന്ന ട്രീ ഗ്വെലീ ആണ് .ന്യൂയോർക്കിലെ കോടീശ്വരനായിരുന്ന ജെ.പി മോർഗന്റെ മകളായ ആൻ മോർഗനു വേണ്ടി 1921-ൽ നിർമിച്ച ബംഗ്ളാവ് അമ്പതു വർഷത്തിന് ശേഷം സംഭാവനയായി ഐക്യരാഷ്ട്രസഭക്ക് ലഭിച്ചതാണ് ഇന്ന് യു.എൻ ജനറൽ സെക്രട്ടറിയുടെ ഔദ്യോഗിക വസതി.

ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, അറബിക്, സ്പാനിഷ്, ചൈനീസ് എന്നീ ആറുഭാഷകളാണ് ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭാഷകൾ. 1945 ഒക്ടോബർ 30-ന് ഇന്ത്യക്കു യു. എൻ. അംഗത്വം ലഭിച്ചു .യു. എൻ. ഭരണഘടന അംഗീകരിക്കുന്ന, ഏതു രാജ്യത്തിനും ഐക്യരാഷ്ട്രസഭയിൽ അംഗമാകാം. പൊതുസഭ,സുരക്ഷാസമിതി, സാമ്പത്തിക-സാമൂഹിക സമിതി,ട്രസ്റ്റീഷിപ്‌ കൌൺസിൽ, സെക്രട്ടേറിയറ്റ്‌, രാജ്യാന്തര നീതിന്യായ കോടതി എന്നിങ്ങനെ ആറ്‌ ഘടകങ്ങളാണ് ഐക്യ രാഷ്ട്ര സഭക്കുള്ളത്. ഇതിൽ രാജ്യാന്തര നീതിന്യായ കോടതി ന്യൂയോർക്കിനു പുറത്ത് ആസ്ഥാനമുള്ള ഏക ഐക്യരാഷ്ട്ര സഭാ ഘടകം. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസ്സംബ്ലിയും സെക്യൂരിറ്റി കൌൺസിലും കൂടി 9 വർഷ കാലയളവിലേക്ക് 15 ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നു. ഒരു അംഗരാജ്യത്തിൽ നിന്നു ഒന്നിലധികം ജഡ്ജിമാരുണ്ടായിരിക്കാൻ പാടില്ല എന്നതാണ് ഇതിന്റെ പ്രത്യേകത

നെതർലാന്റിലെ ദി ഹേഗിലാണ് ആസ്ഥാനമെങ്കിലും ഏത് രാജ്യം ആസ്ഥാനമാക്കിയും കേസ് വിചാരണ ചെയ്യാൻ രാജ്യാന്തര നീതിന്യായ കോടതിക്ക് അവകാശമുണ്ട് .ഇത് കൂടാതെ വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം, ഉൾപ്പടെ സമാധാനവും സുരക്ഷയും മുൻ നിർത്തുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ ഐക്യരാഷ്ട്രസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന സംഘടനയായ യുനെസ്കോ,പുനരുത്പാദനക്ഷമമായ മുതൽ മുടക്കിനുവേണ്ട സ്വകാര്യ മൂലധനം കിട്ടാതെവരുമ്പോൾ വായ്പകൾ നൽകി അംഗരാഷ്ടങ്ങളെ സഹായിക്കുന്ന അന്താരാഷ്ട്ര പുനർനിർമ്മാണ വികസന ബാങ്ക് അഥവാ ലോക ബാങ്ക് ,രാജ്യാന്തര നാണയ നിധി രാജ്യങ്ങൾ തമ്മിലുള്ള നാണയ വിനിമയ സ്ഥിരതയും സാമ്പത്തിക പുനസംഘടനയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സാമ്പത്തിക സ്ഥാപനമായ ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്, ഐക്യരാഷ്ട്രസഭ, ഭക്ഷ്യ കാർഷിക സംഘടന, അന്താരാഷ്ട്ര തൊഴിൽ സംഘടന  ,ലോകാരോഗ്യ സംഘടന (W.H.O), ഐക്യരാഷ്ട്ര മനുഷ്യാവകാശ കമീഷൻ ,ലോക കാലാവസ്ഥാ സംഘടന (W.M.O),തുടങ്ങി ഐക്യരാഷ്ട്രസഭയുടെ കീഴിൽ അനുബന്ധ സംഘടനകൾ പ്രവൃത്തിക്കുന്നുണ്ട് .ഐക്യരാഷ്ട്രസഭയുടെ നിയമപുസ്തകമായ യു.എന്‍. ചാര്‍ട്ടര്‍ ചരിത്രത്തിന്റെ ഭാഗമാണ് .

ഐക്യരാഷ്ട്രസഭ രൂപീകരിച്ചതിനു ശേഷവും ലോകത്തു വിവിധ രാജ്യങ്ങൾ തമ്മിൽ യുദ്ധമുണ്ടായിട്ടുണ്ട് അതിലൊക്കെ കൃത്യമായി ഇടപെട്ടു പ്രവർത്തിക്കാനായോ എന്നത് വലിയ ചോദ്യമാണ് അതൊന്നും ലോക മഹായുദ്ധത്തിലേക്കെത്തിയില്ല എന്നതിൽ ഐക്യ രാഷ്ട്ര സഭക്ക് മികച്ച ഒരു പങ്കുണ്ടെന്നത് വിസ്മരിക്കാവുന്നതല്ല. ഇന്നും രാജ്യങ്ങൾ തമ്മിലുള്ള അഭിപ്രായ വത്യാസങ്ങളും പടല പിണക്കങ്ങളും വെട്ടിപ്പിടിക്കാനുള്ള ശ്രമങ്ങളും വംശീയമായ പ്രശ്നങ്ങളിലുമൊക്കെ ഐക്യ രാഷ്ട്ര സഭക്ക് ക്രിയാത്മകമായ ഇടപെടലുകൾ നടത്താൻ കഴിയുന്നില്ല എന്നതും ലോക രാഷ്ട്രങ്ങളിലെ സൂപ്പർ പവറുകളുടെ താല്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്നു എന്നും താരതമ്യേന ദുർബലരായ രാജ്യങ്ങളെ
അവഗണിക്കുന്നു എന്നുമൊക്കെയുള്ള വിമർശനങ്ങൾ നിലനിൽക്കുമ്പോഴും ലോക രാജ്യങ്ങൾക്കു ഒരു വർഷത്തിൽ പരമാവധി വിശേഷ ദിനങ്ങൾ സംഭാവന ചെയ്തതും , ലോക വ്യാപകമായി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യത്തക്ക രീതിയിൽ രാജ്യങ്ങളുടെ പരസ്പര സഹകരണങ്ങൾ ഏകോപിപ്പിക്കുകയും ലോക രാജ്യങ്ങളുടെ പരമാവധി സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്നത് ഐക്യ രാഷ്ട്ര സഭ തന്നെയാണ്

ആഗോള വത്കരണം എന്നത് , കച്ചവട താല്പര്യം മാറ്റി വെച്ച് ലോകം ഒരു ഗ്രാമമായി മാറുന്ന പുതിയ ജീവിത ക്രമത്തിനായി കാത്തിരിക്കാം .

✍️അഫ്സൽ ബഷീർ തൃക്കോമല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com