പെരുമ്പിലാവ് കല്ലുംപുറം സിറാജുല്‍ ഉലൂം സ്കൂളിലെ അധ്യാപിക ഖദീജയാണ്
ഓണാഘോഷം സ്കൂളില്‍ വേണ്ടെന്നും ആഘോഷത്തില്‍ ഇസ്ലാം മതത്തില്‍പ്പെട്ട കുട്ടികളെ പങ്കെടുപ്പിക്കരുതെന്നും വാട്സ്പ്പ് ഗ്രൂപ്പിലൂടെ രക്ഷിതാക്കള്‍ക്ക് ഓഡിയോ സന്ദേശം അയച്ചത്.
സംഭവം പുറത്തു വന്നതോടെ അധ്യാപികയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും സ്കൂളിന്റെ നിലപാടല്ലെന്നും സ്കൂള്‍ പ്രിന്‍സിപ്പാള്‍ നേരത്തെ വിശദീകരണം നല്‍കിയിരുന്നു. എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും ഓണാഘോഷം ഇരുപത്തിയെട്ടാം തീയതി തന്നെ നടത്തുമെന്ന് സ്കൂള്‍ മാനേജ്മെന്റ് അറിയിച്ചു.
അതേസമയം പെരുമ്പിലാവ് സ്കൂളിലെ ടീച്ചറുടെ വര്‍ഗീയ പരാമര്‍ശത്തിനെതിരെ ഡിവൈഎഫ്ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി ശരത്പ്രസാദ് രംഗത്തെത്തി. അധ്യാപിക വര്‍ഗീയവിഷം കുത്തിവയ്ക്കാന്‍ ശ്രമിക്കുന്നുവെന്നും ജമാഅത്ത് ഇസ്ലാമിയുടെ സ്വരമാണ് അധ്യാപികയ്ക്കെന്നും ശരത്പ്രസാദ് പറഞ്ഞു.
അധ്യാപികയെ പുറത്താക്കണമെന്നും, ഇനി പഠിപ്പിക്കാന്‍ അനുവദിക്കരുതെന്നും വിദ്യാഭ്യാസ വകുപ്പ് വിഷയത്തില്‍ ശക്തമായി ഇടപെടണമെന്നും ശരത്പ്രസാദ് പറഞ്ഞു.



