അടൂർ : യുവകലാസാഹിതി സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സ്ഥാപക പ്രസിഡന്റ് പറക്കോട് എൻ.ആർ.കുറുപ്പിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
പറക്കോട് എൻ. ആർ. കുറുപ്പിൻ്റെ മരുമകൻ ഡി. ഭാനുദേവൻ്റെ വസതിയിൽ നടന്ന ചടങ്ങിൽ യുവകലാസാഹിതി മണ്ഡലം പ്രസിഡൻ്റ് അടൂർ ശശാങ്കൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സതീഷ്.ആർ സ്വാഗത പ്രസംഗം നടത്തി.
നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ രോഗശയ്യയിൽ കഴിയുന്ന പറക്കോട് എൻ.ആർ. കുറുപ്പിൻ്റെ സഹധർമ്മിണി തങ്കമ്മ ടീച്ചറെ പൊന്നാട ചാർത്തി ആദരിച്ചു. വനിതകലാ സാഹിതിക്കു വേണ്ടി കെ. പത്മിനിയമ്മയും ടീച്ചറിനെ പൊന്നാട ചാർത്തി ആദരിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.പി.ജയനിൽ നിന്ന് എൻ.ആർ. കുറുപ്പിൻ്റെ മക്കളായ രാജലക്ഷ്മിയും മഞ്ജുവും ഒത്തുചേർന്ന് ശ്രദ്ധാഞ്ജലി ഫലകം ഏറ്റുവാങ്ങി.
യുവകലാസാഹിതി അടൂർ മണ്ഡലം പ്രസിഡന്റ് അടൂർ ശശാങ്കൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ആർ. സതീഷ് പറക്കോട് സ്വാഗതം ആശംസിച്ചു. തുമ്പമൺ രവി ,യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് ലക്ഷ്മി മംഗലത്ത്, ജില്ലാ സെക്രട്ടറി തെങ്ങമം ഗോപകുമാർ, വനിതാ കലാ സാഹിതി ജില്ലാ സെക്രട്ടറി കെ.പത്മിനിയമ്മ, എ.പി സന്തോഷ് സേതു കുമാർ, കെ.ശിവൻകുട്ടി, എം.കെ. വാമൻ, സുഭാഷ് ആർ,, തുളസീധരൻ ചങ്ങമണ്ണിൽ, ദീപ ആർ, എസ്.കരുണാകരൻ, വത്സല പ്രസന്നൻ, ഡി. ഭാനുദേവൻ, എന്നിവർ ശ്രദ്ധാഞ്ജലി അർപ്പിച്ചു. ചടങ്ങിന് യുവകലാസാഹിതി ജില്ലാ ജോയിന്റ് സെക്രട്ടറി ഷാജി തോമസ് നന്ദി രേഖപ്പെടുത്തി
1958 മുതൽ 1964 വരെ ‘ ജനയുഗം ‘ പത്രാധിപസമിതിയംഗം. 1965 ൽ ഹെൽസിങ്കിയിൽ ചേർന്ന ലോകസമാധാനസമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ പ്രതിനിധിസംഘത്തിൽ അംഗമായിരുന്നു. 1968- 70 കാലയളവിൽ ‘ മലയാളനാട് ‘ വാരികയുടെ സഹപത്രാധിപർ. 1970 മുതൽ 1983 വരെ ‘ സർവ വിഞാനകോശത്തിലും, 1983 മുതൽ 86 വരെ സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിലും അസി : എഡിറ്റർ. 1974-78 കാലഘട്ടത്തിൽ കേരള സർവകലാശാലയുടെ സെനറ്റംഗമായിരിക്കെ ആദ്യത്തെ ലോക മലയാള സമ്മേളനത്തിന്റെ നടത്തിപ്പിൽ സജീവ പങ്കാളി. സോവ്യറ്റ് യൂണിയൻ, ഫിൻലാൻഡ്, ജർമ്മനി, ഫ്രാൻസ്, നെതർലൻഡ്, യു കെ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
മുഖ്യ കൃതികൾ: മുന്നണിയിലേക്ക്, നീ എന്റേതാണ്, ധീരസമീരേ യമുനതീരെ, ശ്രീരാമൻ എന്ന മനുഷ്യൻ, ഡൽഹി മുതൽ ഹെൽസിങ്കി വരെ, ബാലൻസ് ഷീറ്റ്, ലൈലയും മജ്നുവും.
ദീപ ആർ അടൂർ