സംഗൃഹീത പുനരാഖ്യാനം : എൻ. മൂസക്കുട്ടി.
അലക്സാണ്ടർ ഡൂമയെക്കുറിച്ച്:-
14-ാം വയസിൽ അഭിഭാഷകന്റെ കീഴിൽ ഗുമസ്ത ജോലി സ്വീകരിച്ചു. പിന്നീട് ഇതുപേക്ഷിച്ച് ഒരു റിക്കാർഡ് കീപ്പറുടെ ജോലി സമ്പാദിച്ചു.
വില്യം ഷേക്സ്പിയർ, സർവാൾട്ടർ സ്കോട്ട് എന്നിവരുടെ കൃതികൾ ആഴത്തിൽ വായിച്ചു. ധാരാളം നാടകങ്ങളും നോവലുകളും എഴുതിക്കൂട്ടി. ഇദ്ദേഹത്തിന്റെ സമ്പൂർണ്ണ കൃതികൾ ഫ്രഞ്ചുഭാഷയിൽ ആദ്യമായി പ്രസാധനം ചെയ്തത് 277 വാല്യങ്ങളായിട്ടാണ്. ഡൂമയുടെ നോവലുകൾ സ്തോഭജനകങ്ങളും ഭാവനാപരങ്ങളുമാണ്. ചരിത്രനോവലുകൾ ഗംഭീര വിജയമായിരുന്നെങ്കിലും ചരിത്രപരമായ കൃത്യത അദ്ദേഹം ദീക്ഷിച്ചിരുന്നില്ല. പ്രണയവും, സാഹസവും സംഘർഷഭരിതമായ വിവരണങ്ങളും അടങ്ങിയ ആഖ്യാനം യുവ വായനക്കാരെ ഹഠാദാകർഷിച്ചു. മോണ്ടിക്രിസ്‌റ്റോ പ്രഭു, ത്രീ മസ്കറ്റിയേഴ്സ് തുടങ്ങിയ നോവലുകൾ വിശ്വ വിഖ്യാതമായി.
തുടർന്ന്കാണുക..
150 വർഷങ്ങൾക്കു മുമ്പ് എഴുതപ്പെട്ട നോവൽ ഇതാ മലയാളി മനസ്സ് വിഷ്വൽ മീഡിയ നിങ്ങൾക്കായി അവതരിപ്പിക്കുന്നു…
വോയ്സ് ഓവർ : സിസി ബിനോയ്
എഡിറ്റിംഗ് : ഡോൺ ബിനോയ്