ഫിലഡൽഫിയ: രണ്ടായിരത്തി ഒൻപതിൽ ഫിലഡൽഫിയയിൽ തുടക്കം കുറിച്ച്, ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പടർന്നു പന്തലിച്ചിരിക്കുന്ന ഓർമ ഇൻ്റർനാഷണലിന്റെ 2025 2026 ലേക്കുള്ള പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു.
വിദേശ മലയാളികൾക്ക് സാംസ്‌കാരിക വേദികൾ ഒരുക്കികൊണ്ടും, അവരുടെ സാമൂഹിക പ്രശ്നങ്ങളിൽ ശക്തമായി ഇടപെട്ടുകൊണ്ടും, കുടുംബ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ട് അവരെ ഒരു കുടകീഴിൽ അണിനിരുത്തുകയാണ് ഓവർസീസ് റസിഡന്റ്റ് മലയാളി അസ്സോസിയേഷൻ അഥവാ ഓർമ ചെയ്യുന്നത്. ഓർമ അന്താരാഷ്ട്ര പ്രസംഗമത്സരത്തിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സിൽ കുടിയേറിയ ഒരു മലയാളി സംഘടനയാണ് ഓർമ ഇന്റർനാഷണൽ. പത്തുലക്ഷം രൂപയുടെ സമ്മാനങ്ങളോടൊപ്പം, പലഘട്ടങ്ങളിലായി, പബ്ലിക് സ്പീക്കിംഗ് പരിശീലന പരമ്പര നൽകിക്കൊണ്ടു പ്രസംഗം മത്സരം നടത്തുന്ന ആദ്യത്തെ സംഘടനയെന്ന ബഹുമതിയും ഓർമ്മയ്ക്ക് മാത്രം അവകാശപ്പെടാവുന്നതാണ്.
സജി സെബാസ്റ്റ്യൻ- പ്രസിഡൻ്റ്, ക്രിസ്റ്റി എബ്രഹാം- സെക്രട്ടറി, റോഷൻ പ്ലാമുട്ടിൽ- ട്രെഷറർ എന്നിവർ അടങ്ങുന്ന യുവ നേതൃത്വം ഐക്യകണ്ഠമായാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഓർമ ഇന്റർനാഷണൽ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട സജി സെബാസ്റ്റ്യൻ ഓർമ ടാലെന്റ്റ് ഫോറം ഫിനാൻസ് ഓഫീസറായി പ്രവർത്തിച്ചുവരികയായിരുന്നു . ഫിലാഡൽഫിയ സെന്റ് തോമസ് കാത്തോലിക് ഫൊറാന പള്ളി ട്രസ്റ്റീ ആയി രണ്ടാം തവണ പ്രവർത്തിച്ചുവരുന്നു . ഒപ്പം ഇരുപതുവർഷമായി അമേരിക്കൻ മലയാളീ പോസ്റ്റൽ എംപ്ലോയീസ് അസോസിയേഷൻ ജനറൽ കോ ഓർഡിനേറ്റർ ആയും സ്തുത്യർഹമായ നേതൃത്വം നൽകിവരുന്നു. ജനറൽ സെക്രട്ടറി ആയി ചുമതല ഏറ്റെടുത്തിരിക്കുന്ന ക്രിസ്റ്റി എബ്രഹാം കഴിഞ്ഞ 35 വർഷമായി ഫിലഡൽഫിയ സ്വദേശിനിയും മലയാള സാമൂഹിക സംസ്ക്‌കാരിക വേദികളിൽ ഒരു യുവ സാനിദ്ധ്യവുമാണ്. റോഷൻ പ്ലാമൂട്ടിൽ നാടക നടൻ, സംഘാടകൻ, വിവിധ സംഘടനകളിലെ ഭാരവാഹി എന്നീ നിലകളിൽ പ്രസിദ്ധനാണ് .
ജോസ് ആറ്റുപുറം ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ, ജോസ് തോമസ് ടാലെന്റ്റ്റ് ഫോറം. അറ്റോർണി ജോസ് കുന്നേൽ ലീഗൽ ഫോറം, വിൻസെൻ്റ് ഇമ്മാനുവേൽ, പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫേഴ്‌സ് ഫോറം, അരുൺ കോവാട്ട് മീഡിയ ഫോറം എന്നിവർ ഫോറം ചെയർന്മാരായി തുടരും. ജോർജ് നടവയൽ, ഷാജി അഗസ്റ്റിൻ എന്നിവർ എക്സ്- ഒഫീഷ്യൽസുമായി തെരഞ്ഞെടുക്കപ്പെട്ടു. വിവിധ ഓർമ ചാപ്റ്ററുകളുടെയും, റീജിയണുകളുടെയും നിലവിലുള്ള ഭാരവാഹികൾ തുടർന്നും നേതൃത്വം നൽകുന്നതാണ്.