Friday, January 10, 2025
Homeഅമേരിക്കഓർമ്മ ഓറേറ്റർ ഓഫ് ദ ഇയർ ലിനു കെ ജോസ് (പി ഡി ജോർജ്...

ഓർമ്മ ഓറേറ്റർ ഓഫ് ദ ഇയർ ലിനു കെ ജോസ് (പി ഡി ജോർജ് നടവയൽ)

(പി ഡി ജോർജ് നടവയൽ)

പാലാ/ഫിലഡൽഫിയ: ഓർമ്മ ഇൻ്റർനാഷണൽ (ഓവർസീസ് റെസിഡൻ്റ് മലയാളീസ് അസോസിയേഷൻ) ടാലെൻ്റ് പ്രമോഷൻ ഫോറം രാജ്യാന്തര നിലയിൽ സംഘടിപ്പിച്ച സീസൺ 2 പ്രസംഗ മത്സരത്തിൽ ഒരു ലക്ഷം രൂപയുടെ ‘ഓർമ്മ ഓറേറ്റർ ഓഫ് ദ ഇയർ’24 പുരസ്ക്കാരം’, പാലാ അൽഫോൻസാ കോളജ് വിദ്യാർത്ഥിനി ലീനു കെ ജോസ് നേടി. സീനിയർ മലയാളം വിഭാഗത്തിൽ തിരുവനന്തപുരം കാർമ്മൽ ഹയർ സെക്കൻ്ററി സ്കൂളിലെ സ്നേഹ എസ് ഒന്നാം സ്ഥാനം നേടി 50000 രൂപ കരസ്ഥമാക്കി. 30000 രൂപ വീതമുള്ള രണ്ടാം സ്ഥാനത്തിന് കണ്ണൂർ ചെമ്പേരി നിർമ്മല ഹയർ സെക്കൻ്ററി സ്കൂളിലെ സിയാൻ മരിയ ഷാജി, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ സോനു സി ജോസ് എന്നിവർ അർഹരായി. 20000 രൂപ വീതമുള്ള മൂന്നാം സ്ഥാനം വഴിത്തല സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻ്ററി സ്കൂളിലെ ഐതാന ലിസ് ഷിബു, കുര്യനാട് സെൻ്റ് ആൻസ് സ്കൂളിലെ ആഷെർ ജോസഫ്, പാലാ സെൻ്റ് മേരീസ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലെ ലയ ജോബി എന്നിവർ നേടി. 10000 രൂപ വീതമുള്ള നാലാം സ്ഥാനത്തിന് കോഴിക്കോട് കുളത്തുവയൽ സെൻ്റ് ജോർജ് ഹയർ സെക്കൻ്ററി സ്കൂളിലെ എൽസ നിയ ജോൺ, എൽതാ മരിയ ലൂക്കോസ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളജിലെ റോസ് ബെന്നി, കണ്ണൂർ നെല്ലിക്കുറ്റി സെൻ്റ് അഗസ്റ്റിൻ സ്കൂളിലെ ലിയ മരിയ സണ്ണി എന്നിവർ കരസ്ഥമാക്കി. 5000 രൂപ വീതമുള്ള അഞ്ചാം സ്ഥാനത്തിന് അനഘ ജയപ്രകാശ് (കാർമ്മൽ സ്കൂൾ, ഷൊർണ്ണൂർ), ആരുഷ് പി ( ശോഭ ഐക്കൺ ഹയർ സെക്കൻ്ററി സ്കൂൾ, കിഴക്കൻച്ചേരി,പാലക്കാട്), നിയ സുനിൽ ( കരിയർ ഡ്രീംസ് കോളജ്, ഇടപ്പാടി, പാലാ), അസിൻ മരിയാ ജോജോ ( സിതഡെൽ റെസിഡൻഷ്യൽ സ്കൂൾ, ഇട്ടിച്ചുവട്, റാന്നി) എന്നിവർ നേടി. സീനിയർ ഇംഗ്ലീഷ് വിഭാഗത്തിൽ ഹൈദ്രാബാദ് നൽസാർ ലോ യൂണിവേഴ്സിറ്റിയിലെ സൂര്യഗായത്രി 50000 രൂപയുടെ ഒന്നാം സ്ഥാനം നേടി. 30000 രൂപയുടെ രണ്ടാം സ്ഥാനം ഹർഷ സുരേഷ് (സെൻ്റ് മേരീസ് ഹൈസ്കൂൾ ഫോർ ഗേൾസ്, പയ്യന്നൂർ), ആഗ്നസ് മേരി ജയ്സൺ (ക്രൈസ്റ്റ് ജൂനിയർ കോളജ്, ബാംഗ്ലൂർ), 20000 രൂപയുടെ മൂന്നാം സ്ഥാനത്തിന് നിയ അലക്സ് (ചാവറ പബ്ളിക് സ്കൂൾ, പാലാ), അനശ്വര രമേശ് (ബാവൻസ് ആദർശ വിദ്യാലയ, കാക്കനാട് ), ശ്രീയാ സുരേഷ് (കാണിക്കമാതാ കോൺവെൻ്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, പള്ളിപ്പുറം), 10000 രൂപയുടെ നാലാം സ്ഥാനത്തിന് ടെസിയാ ലിസ് സാം ( സെൻ്റ് ആനീസ് ഹയർ സെക്കൻ്റിറി സ്കൂൾ, കുര്യനാട്), ആർദ്ര കെ ബാബുരാജ് (വിമല കോളജ് തൃശൂർ), ഗൗരി കെ ജയൻ (ഇന്ത്യൻ സ്കൂൾ, അൽ വാഡി അൽ കബീർ, മസ്കറ്റ്), സെന യാസിർ (തിരുവാങ്ങൂർ ഹയർ സെക്കൻ്റിറി സ്കൂൾ, കോഴിക്കോട്), 5000 രൂപയുടെ അഞ്ചാം സ്ഥാനത്തിന് റെബേക്ക ലോറ സാജൻ ( പള്ളിക്കൂടം, വടവാതൂർ), സ്നേഹ ടോം (സേക്രട്ട് ഹാർട്ട് കോളജ്, തേവര), നിവേദ്യ സുനിൽകുമാർ ( വാഷിംഗ്ടൺ ഹൈസ്കൂൾ, ഇംഗ്ലണ്ട് ), ലക്ഷ്മി രാജീവ് മേനോൻ ( സെൻ്റ് തെരേസാസ് കോളജ്, എറണാകുളം), ദിയ റോസ് അഗസ്റ്റിൻ (സെൻ്റ് ക്ലാരെറ്റ് പ്രീ യൂണിവേഴ്സിറ്റി കോളജ്, ബാംഗ്ലൂർ) എന്നിവർ കരസ്ഥമാക്കി. ജൂനിയർ വിഭാഗം മലയാളത്തിൽ പാലാ സെൻ്റ് മേരീസിലെ അഞ്ജലി കെ എസ് 25000 രൂപയുടെ ഒന്നാം സമ്മാന നേടി. 20000 രൂപയുടെ രണ്ടാം സമ്മാനം ഉമ എസ് (ജിജി ഹൈസ്കൂൾ, കോട്ടൺഹിൽ), അമലു സോബി (സെൻ്റ് മേരീസ് ഹൈസ്കൂൾ, തീക്കോയി), 15000 രൂപയുടെ മൂന്നാം സ്ഥാനത്തിന് അൽഫോൻസ് ബി കോലത്ത് (നിർമ്മല പബ്ളിക് സ്കൂൾ, പിഴക്), മരിയറ്റ് ജോമോൻ (സെൻറ് സെബാസ്റ്റ്യൻസ് സ്കൂൾ, കടനാട്), മെഡാ ഷൈജൻ (മോൺ. റെയ്മണ്ട് മെമ്മോറിയൽ സ്കൂൾ, ചക്കിട്ടപ്പാറ), 10000 രൂപയുടെ നാലാം സ്ഥാനത്തിന് ദുർഗ്ഗ രഞ്ജിത് (സെൻ്റ് മാർഗരറ്റ്സ് ഹൈസ്കൂൾ, കാഞ്ഞിരോട് ), സാൻദ്രാ സോബിൻ (സേക്രട്ട് ഹാർട്ട്, ഭരണങ്ങാനം), ജെന്നിഫർ വിൻസെൻ്റ് (സെൻ്റ് മേരീസ് സ്കൂൾ, മാരുത്തോൺകര), ശ്രേയാ സെബാസ്റ്റ്യൻ (സെൻ്റ് ജറോംസ് സ്കൂൾ, വെള്ളയാംകുടി), 5000 രൂപയുടെ അഞ്ചാം സ്ഥാനത്തിന് ജോബ് ഡെന്നി (വിജയമാതാ പബ്ളിക് സ്കൂൾ,തൂക്കുപാലം), മിന്ന രഞ്ജിത്ത് (ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂൾ, കവടിയാർ), കാശ്മീരാ സിജു ( ബെൻഹിൽ, ഇംഗ്ലീഷ് സ്കൂൾ, ഇരിട്ടി), ഹെവേന ബിനു (എസ് എം ടി സ്കൂൾ, ചേലക്കര), റില്ല ഫാത്തിമ (മൈക്കാ ഇംഗ്ലീഷ് മീഡിയം സ്കൂൾ, കാഞ്ഞിരപ്പള്ളി എന്നിവർക്ക് ലഭിച്ചു. ജൂനിയർ ഇംഗ്ലീഷ് വിഭാഗത്തിൽ 25000 രൂപ ഒന്നാം സ്ഥാനം വയനാട് മാന്തവാടി എം ജി എം ഹയർ സെക്കൻ്ററി സ്കൂളിലെ നെഹ്ല ഫാത്തിമ നേടി. 20000 രൂപയുടെ രണ്ടാം സ്ഥാനത്തിന് നമ്രദ മരിയപടിപ്പുരയ്ക്കൽ (മൗണ്ട് സെൻ്റ് മേരീസ് കാത്തലിക് സ്കൂൾ, ലീഡ്സ്, ഇംഗ്ലണ്ട് ), നിയ ബോബിൻ (ചാവറ സിഎംഐ സ്കൂൾ, അമനകര), 15000 രൂപയുടെ മൂന്നാം സ്ഥാനത്തിന് ആത്മജ ജയകൃഷ്ണൻ (കേന്ദ്രീയ വിദ്യാലയ, മംഗലാപുരം), ജോഷ് കെ മാത്യു (കാർമ്മൽ പബ്ളിക് സ്കൂൾ, പാലാ), 10000 രൂപയുടെ നാലാം സ്ഥാനത്തിന് ബർക്കാ നായർ ( പ്രിൻസ് പബ്ളിക് സ്കൂൾ, ന്യൂഡൽഹി), ലെന മേരി എൽദോ ( ചാവറ പബ്ളിക് സ്കൂൾ, പാലാ), മിത്ര ഷൈൻ (മേരിഗിരി പബ്ളിക് സ്കൂൾ, കൂത്താട്ടുകുളം), വൈഗ ശോഭശ്രീ (എസ് എഫ് എസ് പബ്ളിക് സ്കൂൾ, ഏറ്റുമാനൂർ), 5000 രൂപയുടെ അഞ്ചാം സ്ഥാനത്തിന് ആഗ്നലിൻ ജെസ് ബൈനിഷ് ( ജവഹർ നവോദയ വിദ്യാലയ, കുളമാവ്), ജനീതാ ആൻ ജേക്കബ് (യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ, കുവൈറ്റ്), ലിയാൻ ബിനോയി ചെറിയാൻ (ബിലീവേഴ്സ് ചർച്ച് സ്കൂൾ, തിരുവല്ല), നിയ യോഹന്നാൻ (കാർമ്മൽ പബ്ളിക് സ്കൂൾ, പുളിയാന്മല), പ്രണവ് പ്രവീൺ (ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂൾ, കവടിയാർ എന്നിവർ കരസ്ഥമാക്കി. ഗ്രാൻഡ് ഫിനാലെ ലോക സഞ്ചാരിയും സംസ്ഥാന പ്ലാനിംഗ് ബോർഡ് മെമ്പറുമായ സന്തോഷ് ജോർജ് കുളങ്ങര ഉദ്ഘാടനം ചെയ്തു. കാണുന്ന സ്വപ്നങ്ങൾ പ്രാവർത്തികമാക്കാൻ കഠിനാദ്ധ്വാനം ചെയ്യണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഓർമ്മ പ്രസിഡൻ്റ് ജോർജ് നടവയൽ അധ്യക്ഷത വഹിച്ചു. ഇന്ത്യയുടെ മിസൈൽ വനിത എന്നു വിശേഷിപ്പിക്കപ്പെടുന്ന ഡോ ടെസ്സി തോമസ്, കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഡയറക്ടർ അനീഷ് പി രാജൻ, ചലച്ചിത്രതാരം മിയ ജോർജ്, ഓർമ്മ ടാലെൻ്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജെ ജോസ്, സജി സെബാസ്റ്റ്യൻ, റോഷൻ പ്ലാമൂട്ടിൽ, ഷാജി ആറ്റുപുറം, കുര്യാക്കോസ് മാണിവയലിൽ, സിനോജ് അഗസ്റ്റിൻ, പ്രൊഫ ടോമി ചെറിയാൻ, ബെന്നി കുര്യൻ, ജോർജ് കരുണയ്ക്കൽ, ചെസ്സിൽ ചെറിയാൻ, അലക്സ് കുരുവിള തുടങ്ങിയവർ പ്രസംഗിച്ചു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 1500 മത്സരാർത്ഥികൾ പങ്കെടുത്ത അന്താരാഷ്ട്രാ പ്രസംഗ മത്സരത്തിൻ്റെ ഗ്രാൻ്റ് ഫിനാലേയിൽ 60 പേരാണ് മത്സരിച്ചത്. ആകെ 10 ലക്ഷത്തിൽപരം രൂപയാണ് വിജയികൾക്കായി സമ്മാനിച്ചത്.

ഫോട്ടോ അടിക്കുറിപ്പ്:  ഓർമ്മ അന്താരാഷ്ട്ര പ്രസംഗ മത്സരം സീസൺ 2 ഗ്രാൻഡ് ഫിനാലെ ലോക സഞ്ചാരിയും സംസ്ഥാന പ്ലാനിംഗ് ബോർഡ് മെമ്പറുമായ സന്തോഷ് ജോർജ് കുളങ്ങര ഉദ്ഘാടനം ചെയ്യുന്നു. ഓർമ്മ പ്രസിഡൻ്റ് ജോർജ് നടവയൽ, ഇന്ത്യയുടെ മിസൈൽ വനിത ഡോ ടെസ്സി തോമസ്, കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഡയറക്ടർ അനീഷ് പി രാജൻ, ചലച്ചിത്രതാരം മിയ ജോർജ്, ഓർമ്മ ടാലെൻ്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജെ ജോസ്, സജി സെബാസ്റ്റ്യൻ, റോഷൻ പ്ലാമൂട്ടിൽ, ഷാജി ആറ്റുപുറം, കുര്യാക്കോസ് മാണിവയലിൽ, സിനോജ് അഗസ്റ്റിൻ, പ്രൊഫ ടോമി ചെറിയാൻ, ബെന്നി കുര്യൻ, ജോർജ് കരുണയ്ക്കൽ തുടങ്ങിയവർ സമീപം.

ഓർമ്മ ഓറേറ്റർ പുരസ്കാരം ലീനു കെ ജോസിന് ഡോ ടെസ്സി തോമസ് സമ്മാനിക്കുന്നു. ഓർമ്മ പ്രസിഡൻ്റ് ജോർജ് നടവയൽ, കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഡയറക്ടർ അനീഷ് പി രാജൻ, ചലച്ചിത്രതാരം മിയ ജോർജ്, ഓർമ്മ ടാലെൻ്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജെ ജോസ്, സജി സെബാസ്റ്റ്യൻ, റോഷൻ പ്ലാമൂട്ടിൽ, ഷാജി ആറ്റുപുറം, കുര്യാക്കോസ് മാണിവയലിൽ, സിനോജ് അഗസ്റ്റിൻ, പ്രൊഫ ടോമി ചെറിയാൻ, ബെന്നി കുര്യൻ, ജോർജ് കരുണയ്ക്കൽ തുടങ്ങിയവർ സമീപം.

(പി ഡി ജോർജ് നടവയൽ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments