Thursday, October 31, 2024
Homeഇന്ത്യആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ തട്ടിപ്പ് സംഘങ്ങള്‍ കൂടിവരികയാണെന്ന് സൈബര്‍ സുരക്ഷ വിദഗ്ധര്‍ മുന്നറിയിപ്പ്...

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ തട്ടിപ്പ് സംഘങ്ങള്‍ കൂടിവരികയാണെന്ന് സൈബര്‍ സുരക്ഷ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകി.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ തട്ടിപ്പ് സംഘങ്ങള്‍ കൂടിവരികയാണെന്ന് സൈബര്‍ സുരക്ഷ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകി. നമ്മുടെ ഫോണിലേക്ക് വരുന്ന എല്ലാ കോളുകളും ശ്രദ്ധയോടുകൂടി വേണം കൈകാര്യം ചെയ്യാനെന്ന് വിദഗ്ധർ

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ തട്ടിപ്പ് സംഘങ്ങള്‍ കൂടിവരികയാണെന്ന് അറിയിച്ച്‌ സൈബര്‍ സുരക്ഷ വിദഗ്ധര്‍.

ഇത്തരത്തില്‍ ഉള്ള ഒരു പുതിയ തട്ടിപ്പ് രീതിയാണ് ‘ഓഡിയോ ഡീപ്പ് ഫേക്ക്’. ഇതിനെതിരെ മുന്നറിയിപ്പ് നല്‍കുകയാണ് സൈബര്‍ സുരക്ഷ വിദഗ്ധര്‍. എ ഐ ഉപയോഗിച്ച്‌ ശബ്ദങ്ങളുടെയും മുഖങ്ങളുടെയും പോലും തനിപ്പകര്‍പ്പുണ്ടാക്കി തട്ടിപ്പ് നടത്തുന്നതാണ് ഈ രീതി. ചിലപ്പോള്‍ ഫോണ്‍ കോളുകളിലൂടെയും ആകാം.

ഈ വര്‍ഷം മെയ് മാസത്തില്‍ ഹോങ് കോങ്ങിലുള്ള ഒരു ബ്രിട്ടീഷ് എഞ്ചിനീയറിങ് കമ്ബനിക്ക് ഇത്തരത്തിലുള്ള തട്ടിപ്പിലൂടെ 94 മില്യന്‍ ദിര്‍ഹമാണ് നഷ്ടമായത്. കുറ്റവാളികള്‍ നടത്തിയ ഒരു വീഡിയോ കോളാണ് കമ്ബനിക്ക് ഭീമന്‍ നഷ്ടമുണ്ടാക്കിയത്. ഇത്തരം തട്ടിപ്പുകാര്‍ നിങ്ങളോട് ഫോണ്‍ സംഭാഷണത്തിലേര്‍പ്പെടാനുള്ള അവസരങ്ങളുണ്ടാക്കുകയും ഈ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്യുന്നു. ഈ ശബ്ദങ്ങള്‍ ഭാവിയില്‍ തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കാനാകും.

അതിനാല്‍ അപരിചിതമായ നമ്ബരുകളില്‍ നിന്നുള്ള കോളുകള്‍ക്ക് മറുപടി നല്‍കുമ്ബോള്‍ കൂടുതല്‍ ജാഗ്രത പുലർത്തണം. പ്രത്യേകിച്ച്‌ ഫോണ്‍ വിളിക്കുന്നയാള്‍ നിങ്ങളോട് യെസ്, അല്ലെങ്കില്‍ നോ എന്ന ഉത്തരം പറയാന്‍ പ്രേരിപ്പിക്കുന്ന രീതിയിലുള്ള ചോദ്യങ്ങള്‍ ചോദിക്കുകയാണെങ്കില്‍ അത് ശ്രദ്ധിക്കണം.

തട്ടിപ്പുകാര്‍ക്ക് നിങ്ങളുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് അവ പണമിടപാടുകള്‍ക്കോ ഐഡൻ്റിറ്റി വെരിഫിക്കേഷനായി വോയിസ് റെക്കഗ്നിഷൻ ഉപയോഗിക്കുന്ന ഓട്ടോമേറ്റഡ് സിസ്റ്റങ്ങളെ കബളിപ്പിക്കാനോ സാധിക്കുമെന്നും ഉറപ്പാണ്. അതിനാല്‍ തന്നെ ഇനി മുതല്‍ പരിചിതമല്ലാത്ത നമ്ബറുകളില്‍ നിന്ന് കോളുകള്‍ വന്നാല്‍ ശ്രദ്ധിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments