ആഗോളതലത്തില്‍ മൈക്രോസോഫ്റ്റ് സേവനങ്ങള്‍ തടസപ്പെട്ട സംഭവത്തില്‍ കമ്പനിയുമായി നിരന്തര ആശയവിനിമയം നടത്തുന്നുണ്ടെന്ന് കേന്ദ്ര ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ്. പ്രശ്‌നത്തിന്റെ കാരണം കണ്ടെത്തിയതായും അപ്‌ഡേറ്റ് അവതരിപ്പിച്ചതായും അദ്ദേഹം എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററിന്റെ (എന്‍.ഐ.സി.) പ്രവര്‍ത്തനങ്ങളെ പ്രശ്‌നം ബാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ നല്‍കുന്ന കമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കാണ് എന്‍.ഐ.സിയുടെ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി നെറ്റ്‌വര്‍ക്ക്. പ്രശ്‌നവുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ നിര്‍ദേശം ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സേര്‍ട്ട്-ഇന്‍) പുറത്തിറക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ക്രൗഡ് സ്‌ട്രൈക്ക് ഏജന്റായ ഫാല്‍ക്കണന്‍ സെന്‍സറുമായി ബന്ധമുള്ള വിന്‍ഡോസ് കംപ്യൂട്ടറുകളെയാണ് പ്രശ്‌നം ബാധിച്ചത് എന്ന് സേര്‍ട്ട്-ഇന്‍ പറഞ്ഞു. പ്രശ്‌നം ബാധിച്ച കംപ്യൂട്ടറുകളിൽ ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത് (ബിഎസ്ഒഡി) പ്രശ്‌നമാണ് കാണിക്കുന്നത്.
ക്രൗഡ് സ്‌ട്രൈക്കിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റിനെ തുടര്‍ന്നാണ് പ്രശ്‌നം തുടങ്ങിയത്. അപ്‌ഡേറ്റ് പിന്‍വലിച്ച് പഴയ രീതിയിലേക്ക് മാറ്റിയെന്നും സേര്‍ട്ട് ഇന്‍ പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു. ഓണ്‍ലൈനില്‍ തുടരാനും അപ്‌ഡേറ്റിലെ മാറ്റങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കാത്തവരുണ്ടെങ്കില്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പിന്തുടരുക.
വിന്‍ഡോസ് കംപ്യൂട്ടറുകളെ സേഫ് മേഡിലേക്കോ വിന്‍ഡോസ് റിക്കവറി എന്‍വയണ്‍മെന്റിലേക്കോ ബൂട്ട് ചെയ്യുക.
C\Windows\System32\drivers\CrowdStrike തിരഞ്ഞെടുക്കുക.
C-00000291*.ൈ്യ എന്ന ഫയല്‍ കണ്ടെത്തി ഡിലീറ്റ് ചെയ്യുക.
സാധാരണ രീതിയില്‍ ബൂട്ട് ചെയ്യുക.