Friday, November 22, 2024
HomeUncategorizedറാന്നി പെരുമ്പെട്ടി പട്ടയ വിതരണം :ഡിജിറ്റൽ സർവേ ആരംഭിക്കുന്നു : അഡ്വ പ്രമോദ് നാരായണൻ എംഎൽഎ

റാന്നി പെരുമ്പെട്ടി പട്ടയ വിതരണം :ഡിജിറ്റൽ സർവേ ആരംഭിക്കുന്നു : അഡ്വ പ്രമോദ് നാരായണൻ എംഎൽഎ

റാന്നി
പെരുമ്പെട്ടി പട്ടയ വിതരണം :ഡിജിറ്റൽ സർവേ ആരംഭിക്കുന്നു : അഡ്വ പ്രമോദ് നാരായണൻ എംഎൽഎ

പത്തനംതിട്ട —ആറു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമമാകുന്നു . പെരുമ്പെട്ടി പട്ടയ വിതരണം നടപടികൾക്ക് നാഴികക്കല്ലായി ഡിജിറ്റൽ സർവേ ആരംഭിക്കുന്നതായി അഡ്വ പ്രമോദ് നാരായണൻ എംഎൽഎ അറിയിച്ചു ഡിജിറ്റൽ സർവേയുടെ ക്യാമ്പ് ഓഫീസ് പെരുമ്പെട്ടിയിലാണ് തുറക്കുന്നത്. ഇതിന്‍റെ ഉദ്ഘാടനം 28ന് വൈകിട്ട് 5 ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിക്കും

512 കുടുംബങ്ങൾക്കാണ് പെരുമ്പെട്ടി വില്ലേജിൽ പട്ടയം ലഭിക്കാനുള്ളത്. നേരത്തെ വനം റവന്യൂ വകുപ്പുകൾ സംയുക്തമായി നടത്തിയ സർവ്വേയിൽ ഇവരുടെ ഭൂമി വനാതിർത്തി കാണിക്കുന്ന ജണ്ടയ്ക്ക് പുറത്താണെന്ന് കണ്ടെത്തിയിരുന്നു. 2019 ൽ ഇത് സംബന്ധിച്ച് അന്നത്തെ ഡി എഫ് ഒ ഒരു ഇടക്കാല റിപ്പോർട്ടും പുറത്തിറക്കിയിരുന്നു. എന്നാൽ തുടർന്ന് കേന്ദ്രം വനം മന്ത്രാലയം ഇത് അംഗീകരിക്കാൻ തയ്യാറായില്ല. ഇതോടെ സർവ്വേ നടപടികൾ നിർത്തി വയ്ക്കുകയായിരുന്നു.

പെരുമ്പെട്ടിയിലെ കൈവശ കർഷകർക്ക് പട്ടയം നൽകണമെന്ന് അഡ്വ .പ്രമോദ് നാരായൺ എംഎൽഎ നിരവധി തവണ നിയമ സഭയിൽ സബ്മിഷനിലൂടെയും ചോദ്യങ്ങളിലൂടെയും ഉന്നയിച്ചിരുന്നു.

ബജറ്റ് സമ്മേളനത്തിൽ നിയമസഭയിൽ വീണ്ടും പെരുമ്പെട്ടി പട്ടയ വിഷയം ഉന്നയിച്ചപ്പോൾ പെരുമ്പെട്ടിയിലെ കൈവശ കക്ഷകർക്ക് പട്ടയം നൽകുന്നതിന് തടസങ്ങളില്ലെന്നും ഡിജിറ്റൽ സർവ്വേ ഉൾപ്പെടെയുള്ള തുടർ നടപടികൾ ഉടൻ ആരംഭിക്കുവാൻ നടപടികൾ എടുക്കുമെന്നും റവന്യൂ മന്ത്രി കെ രാജൻ സഭയിൽ ഉറപ്പു നൽകിയിരുന്നു. ഇതേ തുടർന്ന് എംഎൽഎ നൽകിയ നിവേദന പ്രകാരം സഭാ കാലയളവിൽ തന്നെ മന്ത്രി ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് ഡിജിറ്റൽ സർവ്വേ നടപടികൾ ഉടൻ ആരംഭിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പെരുമ്പെട്ടിയിൽ ഡിജിറ്റൽ സർവേ ക്യാമ്പ് ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നത്.

സർവേ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് പട്ടയം ലഭിക്കുന്നതിനുള്ള മറ്റ് നടപടികളും പൂർത്തീകരിക്കാൻ വേണ്ട നിർദ്ദേശം ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ടെന്നും മന്ത്രി മന്ത്രി കെ രാജൻ അറിയിച്ചിട്ടുണ്ട്

RELATED ARTICLES

Most Popular

Recent Comments