മുള്ഹിറുസ്സുന്ന ദർസ് സിൽവർ ജൂബിലി സമാപന സമ്മേളനം 14ന്_
കോട്ടയ്ക്കൽ: അധ്യാപന രംഗത്ത് കാൽ നൂറ്റാണ്ട് പൂർത്തീകരിച്ച പൊന്മള അബ്ദുനാസ്വിർ സഖാഫിയുടെ മുള്ഹിറുസ്സുന്ന ദർസ് സിൽവർ ജൂബിലി സമാപന സമ്മേളനം 2024 ജനുവരി 14 ഞായറാഴ്ച എടരിക്കോട് ക്ലാരിയിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. “അറിവനുഭവങ്ങളുടെ രണ്ടര പതിറ്റാണ്ട്” എന്ന പ്രമേയത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികളും പദ്ധതികളുമാണ് നടപ്പിലാക്കിയത്. ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം, ഡിജിറ്റൽ സാക്ഷരതാ പ്രചാരണം, ഭവനനിർമാണ സഹായം, പഠന ക്ലാസുകൾ, ചർച്ചാ സംഗമങ്ങൾ, തലമുറ സംഗമം, സാന്ത്വന പ്രവർത്തനങ്ങൾ തുടങ്ങി 25 ഇനം പദ്ധതികളാണ് സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്.
സമാപന സമ്മേളനം ഞായറാഴ്ച വൈകീട്ട് ഏഴ് മണിക്ക് പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. സമസ്ത ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാർ പ്രാർത്ഥന നിർവഹിക്കും. പൊന്മള മുഹ്‌യദ്ധീൻ കുട്ടി ബാഖവി അധ്യക്ഷത വഹിക്കും. പ്രമുഖ പ്രഭാഷകൻ ദേവർശോല അബ്ദുൽ സലാം മുസ്‌ലിയാർ മുഖ്യ പ്രഭാഷണം നടത്തും. ദർസ് രംഗത്ത് രണ്ടര പതിറ്റാണ്ട് പൂർത്തിയാക്കിയ അബ്ദുനാസിർ സഖാഫിയെ ചടങ്ങിൽ അലുംനി അസോസിയേഷൻ ആദരിക്കും. ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാർ, അബ്ദുൽ മജീദ് ഫൈസി ആദൃശ്ശേരി, അബ്ദു റശീദ് ബാഖവി കുറ്റിപ്പുറം, മൊയ്തീൻ കുട്ടി ഫൈസി എടയൂർ, ഹാഫിള് ഇബ്രാഹീം ഫൈസി പുറത്തൂർ തുടങ്ങിയവർ സംസാരിക്കും.
സമാപന സമ്മേളന ദിവസം രാവിലെ രാവിലെ 9 മണിക്ക് അലുംനി അസംബ്ലി നടക്കും. അബ്ദു നാസ്വിർ സഖാഫി പൊന്മള, കോഡൂർ മുഹമ്മദ് അഹ്സനി, ഹാരിസ് സഖാഫി പൊന്മള, ലബീബ് സഖാഫി മീനാർകുഴി എന്നിവർ വിവിധ സെഷനുകളിൽ സംസാരിക്കും.
“സാമൂഹിക മുന്നേറ്റത്തിൽ പള്ളി ദർസുകളുടെ പങ്ക്” എന്ന ശീർഷകത്തിൽ വൈകുന്നേരം നാല് മണിക്ക് നടക്കുന്ന സൗഹൃദ സംഗമം പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രസിഡണ്ട് ലിബാസ് മൊയ്തീൻ ഉദ്ഘാടനം ചെയ്യും. അഹ്മദ് സലീൽ അഹ്സനി കുഴിപ്പുറം വിഷയാവതരണം നടത്തും. പെരുമണ്ണ ക്ലാരി പഞ്ചായത്ത് മെമ്പർമാരായ സി കെ ശംസു, പി കെ സൈദുപ്പ, എടരിക്കോട് ജി യു പി സ്കൂൾ പ്രാധാനദ്ധ്യാപകൻ അബ്ദുസലാം മാസ്റ്റർ, ഡോ. ഹസീബ്, സനീർ പി ടി, എൻ എം സ്വാലിഹ് കോട്ടക്കൽ തുടങ്ങിയവർ സംസാരിക്കുമെന്നും പത്ര സമ്മേളനത്തിൽ അലുംനി അസോസിയേഷൻ ഭാരവാഹികളായ ഇസ്മാഈൽ മിസ്ബാഹി പുകയൂർ ,ഫരീദ് സഖാഫി പൊന്മള ,
അഹ്മദ് സലീൽ അഹ്സനി കുഴിപ്പുറം, ആശിഖ് ഹാശിമി കോട്ടൂർ,
സ്വാഗത സംഘം ഭാരവാഹികളും ക്ലാരി മഹല്ല് പ്രതിനിധികളുമായപി.ടി ഹസ്സൻ കുട്ടി ഹാജി,
അസൈനാർ ഹാജി, പി.ടി.സനീർ,
പി.കെ.ഫിറോസ് എന്നിവർ പറഞ്ഞു.
– – – – –