Tuesday, December 24, 2024
Homeകഥ/കവിതസമയം (കവിത) ✍ധന്യ

സമയം (കവിത) ✍ധന്യ

ധന്യ

ഞാനൊറ്റയ്ക്കിരുന്നു കരഞ്ഞു,
ചോരക്കണ്ണീർ ഇറ്റിറ്റ് വീണു.!

ഇനി പറക്കാത്ത ആത്മാവിൻ്റെ
തകർന്ന ഹൃദയം ഓരോ
അടിയിലും ഒരു വിലാപം പോലെ
പ്രതിധ്വനിക്കുന്നു..

രാത്രിയുടെ നിശബ്ദതയിൽ….
ക്ഷീണിച്ച കണ്ണുകൾ, ഭാരവും
വേദനയും, ചുടു കണ്ണുനീരും മാത്രം,
സ്നേഹത്തിൻ്റെ കടലിളകി മറിഞ്ഞു .!!

ഞരമ്പുകളിൽ കൂടി രക്തമൊഴുകി,
ദുഃഖം ഭാരം താങ്ങുവാനാകാതെ
ഹൃദയം നിറഞ്ഞു തുളുമ്പി..!

സംസാരിക്കാൻ ആരുമില്ലാതെ
ഞാനൊറ്റയ്ക്ക് കരഞ്ഞു മയങ്ങി..

മങ്ങിയ ഫോട്ടോകളിൽ നഷ്ടപ്പെട്ട
ഓർമ്മകളെന്നെ നോക്കി ചിരിച്ചു.,

ഏകാന്തമായ വഴികളെനിക്ക് മുന്നിൽ
അടഞ്ഞു കിടന്നു..

വാഗ്ദാനങ്ങൾ നൽകിയിട്ടില്ല
സമയമെനിക്കെങ്കിലും.!

ക്രൂരനാണ് അവൻ,
ആർത്തിയുള്ള കള്ളൻ..

എനിക്കില്ലാത്ത പ്രത്യാശ എന്നിൽ
ഉടലെടുക്കുന്നു..!!

പുറത്തെ നക്ഷത്രങ്ങൾ എന്നെ
നോക്കി കളിയാക്കി ചിരിക്കും
പോലെ…

എന്നാൽ ഉള്ളിൽ ശൂന്യതയും
അലറാനുള്ള വലിയ ആഗ്രഹവും
മാത്രം മിച്ചം .!

അനന്തമായ ഈ രാത്രിയിൽ
ഞാനൊറ്റയ്ക്ക് കരഞ്ഞു..!!

എന്നിൽ കുടികൊള്ളുന്ന
ചോരക്കണ്ണുനീർ ഒഴുകി ഭൂമിയിൽ
പതിച്ചു..

ഒടുവിൽ അതൊരു പൂമൊട്ടായി
വിരിഞ്ഞു കൊഴിഞ്ഞു വീണു.

ധന്യ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments